‘ശേഷാദ്രിനാഥ് ആർഎസ്എസ് അജണ്ട പ്രചരിപ്പിക്കാൻ വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയ വ്യക്തി’; വിമർശനവുമായി കോൺ​ഗ്രസ് നേതാക്കൾ

Wait 5 sec.

ശേഷാദ്രിനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കൂടുതൽ കോൺ​ഗ്രസ് നേതാക്കൾ. ശേഷാദ്രിനാഥ് ന്യായാധിപനായിരിക്കെ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ വിമർശിച്ചത്. ശേഷാദ്രിനാഥിന്റെ നിയമനം സർക്കാർ പുനഃപരിശോധിക്കണമെന്നാണ് ദുൽഖിഫിൽ പറയുന്നത്.also read:ശേഷാദ്രിനാഥൻ്റെ നിയമന വിവാദം: വി ഡി സതീശൻ്റെ തീരുമാനത്തിനെതിരെ കോൺ​ഗ്രസ് ദേശീയ നേതൃത്വംന്യായാധിപനായിരുന്ന സമയത്തും ശേഷാദ്രിനാഥ് ആർഎസ്എസ്, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനായി വാട്സാപ്പ് ​ഗ്രൂപ്പുകൾ വരെ സൃഷ്ടിച്ചിരുന്നു. രാഹുൽ ​ഗാന്ധി രാജ്യത്താകമാനം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് സംഘപരിവാർവൽക്കരണത്തിനെതിരായി പ്രവർത്തനങ്ങൾ നടത്തുമ്പോൾ കേരളവും അതിന് പ്രധാന പിന്തുണ നൽകുന്ന സംസ്ഥാനമായി മാറണമെന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.അതിനാൽ സർക്കാർ ഈ നിലപാടിനെ ശക്തിപ്പെടുത്തുന്ന സമീപനം സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.തിരഞ്ഞെടുപ്പ് പ്രക്രിയ നിഷ്‌പക്ഷമായി നടത്തുന്ന വ്യക്തിയെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആക്കണം. ശേഷാദ്രിനാഥിൻ്റെ നിയമനം സർക്കാർ പുനഃപരിശോധിക്കണമെന്നും ദുൽഖിഫിൽ ആവശ്യപ്പെട്ടു.അതേസമയം, ശേഷാദ്രിനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് ഇപ്പോൾ കോൺ​ഗ്രസ് ദേശീയ നേതൃത്വം തന്നെ രം​ഗത്തെത്തിയിരിക്കുന്നത്. നയപരമായ കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കണമെന്ന് വി ഡി സതീശന് നിർദ്ദേശം നൽകി. എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുഖ്യമന്ത്രിയെ വിളിച്ചു ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കാനും ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനം എടുക്കണമെന്നും നിർദേശമുണ്ട്. വിഷയത്തിൽ രാഹുൽ ഗാന്ധിയും ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്.The post ‘ശേഷാദ്രിനാഥ് ആർഎസ്എസ് അജണ്ട പ്രചരിപ്പിക്കാൻ വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയ വ്യക്തി’; വിമർശനവുമായി കോൺ​ഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.