മദ്യനികുതിയിളവുമായി ബന്ധപ്പെട്ട ബില്ല് സഭയിൽ പറഞ്ഞ ഉറപ്പിന് എതിരാണെന്ന് കെ എൻ ബാലഗോപാൽ. ആവശ്യമായ ചർച്ചകൾക്ക് ശേഷമേ നടപ്പിലാക്കു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയിൽ സഭയിൽ പറഞ്ഞ കാര്യങ്ങൾ വിശ്വാസ്യതയിൽ എടുക്കാതെയാണ് ബിൽ.ഇത് നിയമസഭയുടെ അവകാശലംഘനമാണെന്ന് ക്രമപ്രശ്നം ഉന്നയിച്ച് കെ എൻ ബാലഗോപാൽ.മൂന്നുവർഷമായി നികുതി വകുപ്പ് അനുമതി കൊടുക്കാത്തതാണ് ഇത്. എൽ ഡി എഫ് സർക്കാർ നടപ്പിലാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ് മുന്നോട്ട് പോയത്. മുൻ സർക്കാർ ഇത് നടപ്പിലാക്കിയില്ല. നയം ചർച്ച ചെയ്യാതെയാണ് നികുതിയിളവ് നടപ്പിലാക്കിയത്.Also read: യുഡിഎഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം വലിയ നിലയിൽ വെട്ടിക്കുറച്ചു: കെ എൻ ബാലഗോപാൽനികുതിയിളവ് വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് ഫിനാൻസ് ബില്ലാണ് ഇതുവരെ സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തത് എന്നും അദ്ദേഹം ചോദിച്ചു. കെ എൻ ബാലഗോപാലിൻറെ ക്രമപ്രശ്നം സ്പീക്കർ തള്ളി. ബില്ല് വിലപേശന് വേണ്ടിയാണ് എന്ന് കെ എൽ ബാലഗോപാൽ പറഞ്ഞു.The post മദ്യനികുതി; മുഖ്യമന്ത്രി സഭയിൽ പറഞ്ഞ ഉറപ്പിന് എതിര്: കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.