തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം; ‘വി.ബി.ജി റാം ജി’ പദ്ധതി പിൻവലിക്കണം: നെയ്യാറ്റിൻകരയിൽ കെ എസ് കെ ടി യു മാർച്ചും ധർണയും

Wait 5 sec.

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നും ‘വി ബി ജി റാം ജി’ പദ്ധതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് കെ ടി യുവിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച് കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നയങ്ങൾ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.Also read: ‘ശേഷാദ്രിനാഥ് ആർഎസ്എസ് അജണ്ട പ്രചരിപ്പിക്കാൻ വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയ വ്യക്തി’; വിമർശനവുമായി കോൺ​ഗ്രസ് നേതാക്കൾധർണ്ണയിൽ കെ. ആൻസലൻ, സി പി ഐ എം ഏരിയ സെക്രട്ടറി ടി. ശ്രീകുമാർ, കെ എസ് കെ ടി യു നേതാക്കളായ ടി എസ് സുനിൽ കുമാർ, അലി, ഫാത്തിമ എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.The post തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം; ‘വി.ബി.ജി റാം ജി’ പദ്ധതി പിൻവലിക്കണം: നെയ്യാറ്റിൻകരയിൽ കെ എസ് കെ ടി യു മാർച്ചും ധർണയും appeared first on Kairali News | Kairali News Live.