അക്രമകാരിയായ തെരുവ് നായയെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. കൊല്ലം ഇടമുളക്കൽ പന്ത്രണ്ടാം വാർഡിൽ ആണ് നായയെയാണ് കൊന്നത്. നാട്ടുകാരെ കടിച്ച നായയെയാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത്. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നായയെ കൊന്നതെന്ന് പഞ്ചായത്ത് അറിയിച്ചു.സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുകയാണ്. തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി നൽകിയിരിക്കുകയാണ്. ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്നാണ്. നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുക്കുകയായിരുന്നു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.ALSO READ: പ്രവാസി ക്ഷേമ പെൻഷൻ സർക്കാരിൻറെ ഔദാര്യമല്ല, അവരെ യുഡിഎഫ് വഞ്ചിക്കുന്നു: പി.എ മുഹമ്മദ് റിയാസ് എംഎൽഎഎരുമേലി കെഎസ്ആർടിസി സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് കടിയേറ്റുഎരുമേലി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം മലയൻകീഴ് സ്വദേശികളായ സഹോദരങ്ങൾക്കാണ് കടിയേറ്റത്. ഇവർ കോളജ് അഡ്മിഷന് എത്തിയതായിരുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശമിക്കുമ്പോഴായിരുന്നു നായുടെ ആക്രമണം. സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്.The post കൊല്ലത്ത് തെരുവ് നായയെ വെടിവെച്ചു കൊന്നു appeared first on Kairali News | Kairali News Live.