നിപയില്‍ ആശങ്കയൊഴിയുന്നു; രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി

Wait 5 sec.

തിരുവനന്തപുരം |  കോഴിക്കോട്ടെ നിപാബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട നാല് പേരെയും ഇന്നും ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി. ഇതില്‍ രണ്ട് പേര്‍ രോഗബാധിന്റെ കുടുംബാംഗങ്ങളും രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. കൃത്യമായ രോഗനിര്‍ണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളിലൂടെയുമാണ് ഇത് സാധ്യമായതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു. 42 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുന്ന മുറക്ക് പ്രദേശത്തെ നിപ രഹിതമായി പ്രഖ്യാപിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 58 പേരുടെ ഫലവും നെഗറ്റീവാണ്ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ ഉണ്ടായിരുന്ന 3 പേരെയും ഇന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗം, ഉയര്‍ന്ന റിസ്‌ക് വിഭാഗം എന്നിവയില്‍ നിന്നുള്ള എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. കൂടാതെ കുറഞ്ഞ റിസ്‌ക് വിഭാത്തില്‍പ്പെട്ട 24 പേരെയും ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 3 പേര്‍ മാത്രമാണ് ഇനി നിരീക്ഷണത്തില്‍ ഉള്ളത്. അതേ സമയം നിപ രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.