നിയമസഭയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രകോപന പ്രസംഗത്തെത്തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. തന്നെക്കുറിച്ച് ഒരു സിപിഐഎം നേതാവ് കടപ്പുറത്ത് കിടക്കുന്നവൻ എന്നു പറഞ്ഞു എന്നാണ് ഷിബു ബേബി ബേബി ജോൺ സഭയിൽ പ്രസംഗിച്ചത്. ആരോ പറഞ്ഞു എന്ന പേരിൽ സഭയിൽ എന്തും പറയാമോ എന്ന് പ്രതിപക്ഷം ചോദിച്ചു.ചിലരെ പ്രത്യേകമായി പറഞ്ഞു വിടുകയാണോ എന്ന ശങ്കയുണ്ടെന്നും അതുമായി സഹകരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും മറുപടി നൽകിയാണ് പ്രതിപക്ഷ നേതാവ് സഭ ബഹിഷ്കരിച്ചത്.Also Read: വി.ഡി സതീശൻ സർക്കാർ ആർ.എസ്.എസ് ദാസന്മാർ, മന്ത്രിമാർ വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർരാവിലെ ഫിഷറീസ് മന്ത്രി മറുപടി പറയുന്നതിനിടയിൽ ഇടയ്ക്ക് ഇടപെട്ട് വനംമന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചിരുന്നു. ഫിഷറീസ് മന്ത്രി കഴിവുകെട്ടവൻ ആണെന്ന് വരുത്തിതീർക്കാൻ ആണോ വനമന്ത്രിയുടെ പ്രതികരണം എന്ന് പ്രതിപക്ഷ നേതാവ് ഇതിനു മറുപടി നൽകി. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. വൈകിട്ട് ധന വിനിയോഗ ബില്ലിന്റെ മറുപടി പ്രസംഗത്തിൽ മന്ത്രി ഇത് ഉന്നയിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാൻ ശ്രമിച്ചു.തന്നെക്കുറിച്ച് ഒരു സിപിഐഎം നേതാവ് മോശം പരാമർശം നടത്തിയെന്ന് മന്ത്രി സഭയിൽ ആരോപിച്ചു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയും ചെയ്തു.The post നിയമസഭയിൽ മന്ത്രി ഷിബു ബേബി ജോണിന്റെ പ്രകോപന പ്രസംഗം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം appeared first on Kairali News | Kairali News Live.