മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പ്രൊഫ. എം കെ സാനു മാസ്റ്ററുടെ പേരിൽ സാംസ്കാരിക കേന്ദ്രം രൂപീകരിച്ചു. ടി കെ രാമകൃഷ്ണൻ കൾച്ചറൽ സെന്ററിൽ ചേർന്ന രൂപീകരണ യോഗം പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്തു. ടി കെ രാമകൃഷ്ണൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി എസ്. സതീഷ് സ്വാഗതം പറഞ്ഞു.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, എം. അനിൽ കുമാർ, ഡോ. കെ ജി പൗലോസ്, തനുജ ഭട്ടതിരി, ജസ്റ്റിസ് വി കെ മോഹനൻ, എം ആർ ഗീത, രവിത ഹരിദാസ്, രഞ്ജിത്ത് സാനു തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. എം.കെ സാനു മാസ്റ്റർ സാംസ്കാരിക കേന്ദ്രം സെക്രട്ടറി ജോൺ ഫെർണാണ്ടസ് നന്ദി പറഞ്ഞു.Also read: അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിൽ കെഎസ്ഇബിക്കെതിരെ വ്യാപക വിമർശനംസാനു മാസ്റ്ററുടെ സാഹിത്യ-സാംസ്കാരിക സംഭാവനകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, വായനയും ചർച്ചകളും പ്രോത്സാഹിപ്പിക്കുക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യംThe post പ്രൊഫ. എം കെ സാനു മാസ്റ്റർ സാംസ്കാരിക കേന്ദ്രം രൂപീകരിച്ചു appeared first on Kairali News | Kairali News Live.