ഹൂസ്റ്റണ്‍ | ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ നോക്കൗട്ട് മത്സരം ആരംഭിച്ചു. സ്‌കോട്‌ലന്‍ഡിനെതിരെ കളിച്ച അതേ ടീം തന്നെയാണ് ജപ്പാനുമായി ഏറ്റ്മുട്ടുന്നത്. ഗ്രൂപ്പ് സിയില്‍ തോല്‍വിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്.അതേ സമയം കോച്ച് ഹാജിമെ മൊറിയാസുവിന് കീഴില്‍ അതിവേഗ നീക്കങ്ങളുമായി ജപ്പാനും ഒരുങ്ങിത്തന്നെയാണ്. തോല്‍ക്കുന്ന ടീം പുറത്താകുമെന്നതിനാല്‍ ഇരു രാജ്യത്തിന്റേയും ആരാധകരെല്ലാം കടുത്ത ആശങ്കയിലാണ്.റാഫീഞ്ഞയുടെ പരിക്കും നെയ്മറിന്റെ ഫിറ്റ്‌നസും ബ്രസീലിന് ആശങ്കയാകുന്നുണ്ട്. നെയ്മറിന്റെ അവസാന ലോകകപ്പായിരിക്കും ഇത് എന്നത് ഉറപ്പാണ്. എന്നാല്‍ ഇന്ന് തോല്‍വി നേരിട്ടാലും നെയ്മര്‍ ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള സാധ്യത വിരളമായിരിക്കും.ജപ്പാന്റെ അതിവേഗ ഫുട്‌ബോള്‍ ശൈലിയെ എങ്ങനെ ബ്രസീല്‍ മറികടക്കുമെന്നതാണ് കണ്ടറിയേണ്ടത്.Content Highlights: Brazil faces a critical knockout match against Japan at Houston in the World Cup. Star forward Vinicius Junior leads the undefeated Brazilian side into this high-stakes encounter. Japan relies on their signature fast-paced football style under coach Hajime Moriyasu to challenge the favorites.