അമേരിക്കയിൽ കടുത്ത ഉഷ്ണതരംഗവും കാട്ടുതീയും; താപനില 46 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു

Wait 5 sec.

വാഷിംഗ്ടൺ | അമേരിക്കയിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം നേരിടുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ കടുത്ത ഉഷ്ണതരംഗവും (heat wave) അത്യുഷ്ണവും അനുഭവപ്പെടുമ്പോൾ പടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടർന്നുപിടിക്കുന്നതായാണ് വിവരം. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത കാരണം പലയിടങ്ങളിലും താപനില 46 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുന്നുണ്ട്. കടുത്ത ഉഷ്ണതരംഗം കാരണം പത്ത് കോടിയിലധികം അമേരിക്കക്കാർ നിലവിൽ കടുത്ത ജാഗ്രതയിലാണ്.അമേരിക്കയിലെ താപനില പലയിടങ്ങളിലും 100 ഡിഗ്രി ഫാരൻഹീറ്റ് കടന്നതായാണ് ദേശീയ കാലാവസ്ഥാ സർവീസ് (National Weather Service) വ്യക്തമാക്കുന്നത്. ഉയർന്ന മർദ്ദമുള്ള വായുപ്രവാഹം മൂലം ഉണ്ടാകുന്ന പ്രതിഭാസമായ ഹീറ്റ് ഡോം (heat dome) കാരണം വരും ദിവസങ്ങളിൽ താപനില ഇനിയും ഉയർന്നേക്കും. ന്യൂയോർക്ക്, ഫിലാഡൽഫിയ, വാഷിംഗ്ടൺ, ബാൾട്ടിമോർ, ചിക്കാഗോ, ഡെട്രോയിറ്റ്, ഡാളസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിൽ പോലും ചൂടിന് കാര്യമായ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.അതേസമയം പടിഞ്ഞാറൻ അമേരിക്കൻ സംസ്ഥാനങ്ങളിൽ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം കാട്ടുതീ അതിവേഗം പടരുകയാണ്. യൂട്ടാ, കൊളറാഡോ, അരിസോണ തുടങ്ങിയ പ്രദേശങ്ങളിൽ തീപിടുത്തം രൂക്ഷമായി തുടരുന്നു. കൊളറാഡോ – കൊളറാഡോ യുട്ടാ അതിർത്തിയിൽ അതിവേഗം പടർന്ന കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ യു എസ് വൈൽഡ് ലാൻഡ് ഫയർ സർവീസിലെയും യു എസ് ഫോറസ്റ്റ് സർവീസിലെയും മൂന്ന് അഗ്നിശമന സേനാംഗങ്ങൾ മരണപ്പെട്ടതായും രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുകളുണ്ട്.കടുത്ത ചൂട് കണക്കിലെടുത്ത് പുറംജോലികൾ പരിമിതപ്പെടുത്തണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. Content highlights:A dangerous heat wave and high humidity are gripping the eastern parts of the United States, driving heat indexes up to 46 degrees Celsius. Meanwhile, severe wildfires fueled by hot and dry winds are raging across the western states, causing casualties among firefighters. Millions of Americans remain under extreme weather alerts ahead of the July Fourth holiday weekend.