ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; കാമുകന്‍ അബോധാവസ്ഥയില്‍

Wait 5 sec.

ബെംഗളൂരു |  ബെംഗളൂരുവിന് സമീപം ചിക്കബെല്ലാപ്പൂര്‍ ജില്ലയിലെ മുദ്ദനഹള്ളിക്ക് അടുത്തുള്ള ഒരു ഹോംസ്റ്റേയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ കാമുകനെ അവിടെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഹോംസ്റ്റേ വളപ്പിനുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഒരു കയറും ഗുളികകളും കണ്ടെടുത്തു. ഇവര്‍ വിഷം കഴിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ.സഞ്ജീത് അലി എന്ന യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ ഇരുവരും ചേര്‍ന്ന് ആത്മഹത്യാ ചെയ്യാന്‍ ഒരുങ്ങിയതാണോ എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്.ചിക്കബെല്ലാപ്പൂര്‍ പോലീസ് സൂപ്രണ്ട് കുശാല്‍ ചൗക്‌സിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഹോംസ്റ്റേ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ഇവരുടെ കുടുംബങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായും വിവരങ്ങളുണ്ട്. യുവതി ഇതിന് മുന്‍പും ഈ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയിരുന്നതായി അറിയുന്നു. ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയില്‍ മുറിയെടുത്തത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്#BengaluruCrime #Chikkaballapur #HomestayDeath #KarnatakaNews #PoliceInvestigationContent Highlights: A young woman was found dead under mysterious circumstances at a homestay near Bengaluru in Chikkaballapur. Her boyfriend Sanjeet Ali was discovered unconscious at the scene and rushed to a hospital. Police recovered a rope and pills from the spot and are investigating murder and suicide angles.