അമേരിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് ആവേശകരമായ നോക്കൗട്ട് ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ടൂർണമെന്റിലെ കളികളും കളിക്കളങ്ങളും ഒരുപോലെ പ്രശംസ പിടിച്ചുപറ്റുമ്പോൾ പലർക്കും അറിയാത്തത് മത്സരങ്ങൾ അറങ്ങേറുന്ന പുൽമൈതാനങ്ങൾ ഏഴു വർഷക്കാലം നീണ്ട അധ്വാനത്തിന്റെ ഫലമായി ഉണ്ടായതാണെന്നുള്ളതാണ്.ഫിഫയുടെ കടുത്ത നിബന്ധനകൾ പാലിക്കാനാണ് സംഘാടകർക്ക് ഇത്തരമൊരു നീക്കം നടത്തേണ്ടി വന്നത്. ലോകകപ്പിനുള്ള മൈതാനങ്ങളിൽ പ്രകൃതിദത്തമായ പുല്ലുകൾ ആണ് വേണ്ടതെന്ന നിർദ്ദേശമാണ് ഫിഫ മുന്നിൽ വച്ചത്. ഇതോടെ കുഴങ്ങിയത് അമേരിക്കയിലെ വേദികളാണ്. അവിടെ കാളി നടത്തതാണ് നിശ്ചയിച്ച പതിനാറിൽ എട്ടു വേദികളിലും കൃത്രിമ ടർഫുകൾ ആണ് ഉള്ളതു. കൂടാതെ അഞ്ചു സ്റ്റേഡിയങ്ങൾ മേൽക്കൂരയുള്ളതിനാൽ പുല്ലു വളരാനുള്ള സ്വാഭാവിക വെളിച്ചവും കിട്ടുകയില്ല.ഇതിനു പരിഹാരമായി വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം മത്സരങ്ങൾ നടത്തുന്നതിന് അനുയോജ്യമായ ഒരു പ്രത്യേക തരം ഹൈബ്രിഡ് പുല്ല് രൂപകൽപ്പന ചെയ്തു. കാർപെറ്റ് ഹൈബ്രിഡ് എന്ന് വിളിക്കുന്ന ഈ പുല്ലിന്റെ പ്രത്യേകത അത് അഞ്ചു ശതമാനം മാത്രം കൃത്രിമ പുല്ലും 95 ശതമാനം പ്രകൃതിദത്ത പുല്ലും ചേർന്നുള്ള മിശ്രിതം ആണെന്നുള്ളതാണ്.Also Read:അഭിമാനനിമിഷം: ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീംഫിഫയുടെ പിച്ച് വെന്യൂ മാനേജർ ജസ്റ്റിൻ ലാങ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത് വാഷിംഗ്ടൺ സ്റ്റേറ്റിലെ ഒരു ഫാമിൽ ആണ് ഈ പുല്ല് വളർത്തിയതെന്നാണ്. പക്ഷെ വെല്ലുവിളി പുല്ല് വളർത്തുക മാത്രം ആയിരുന്നില്ല രാജ്യത്തിൻറെ പല ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന വേദികളിൽ അത് എത്തിക്കുക കൂടിയായിരുന്നു. ഇരുപതു മണിക്കൂറോളം റഫ്രിജറേറ്റഡ് ട്രക്കുകളിൽ യാത്ര ചെയ്താണ് പലപ്പോഴും ഈ പ്രത്യേക പുല്ല് വേദികളിൽ എത്തിയത്. തുടർന്ന് അവശയത്തിനു വെളിച്ചം ലഭിക്കാൻ കൃത്രിമ വെളിച്ചവും വെള്ളത്തിനുള്ള സംവിധാനങ്ങളും വരെ ഒരുക്കിയാണ് വേദികളിലെ മൈതാനങ്ങളെ ലോകകപ്പിന് സജ്ജമാക്കിയത്.The post അറിയാമോ? ഫിഫ ലോകകപ്പ് മൈതാനങ്ങളിൽ ഉപയോഗിക്കുന്ന പുല്ല് നിർമ്മിക്കാൻ എടുത്തത് നീണ്ട ഏഴ് വർഷങ്ങളെന്ന് appeared first on Kairali News | Kairali News Live.