ടെഹ്‌റാൻ | ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈനിയുടെ മയ്യിത്ത് ഫെബ്രുവരി മുതൽ ശീതീകരണ സംഭരണിയിൽ (Cold Storage) സൂക്ഷിച്ചിരിക്കുകയാണെന്നും വിലാപയാത്രയിലെ സുരക്ഷാ ആശങ്കകളാണ് ഖബറടക്കം വൈകാൻ കാരണമാകുന്നതെന്നും റിപ്പോർട്ട്. മുൻപ് നടന്ന പ്രമുഖ നേതാക്കളുടെ വിലാപയാത്രകളിലുണ്ടായ ജനത്തിരക്കും അപകടങ്ങളും കണക്കിലെടുത്ത് വൻ സുരക്ഷാ മുൻകരുതലുകളാണ് ഇത്തവണ അധികൃതർ സ്വീകരിക്കുന്നത്. ജൂലൈ 9 ന് അഞ്ച് ദിവസത്തെ ചടങ്ങുകൾക്ക് ശേഷമായിരിക്കും ഖബറടക്കം നടക്കുക.ടെഹ്‌റാനിലെ മുസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം തലസ്ഥാന നഗരിയിലൂടെ വിലാപയാത്ര നടത്തും. തുടർന്ന് ഷിയാ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിൽ എത്തിച്ച ശേഷം ഇറാനിലെ കോമിലും തുടർന്ന് ഖമേനിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റെസ മഖ്ബറയിലും എത്തിച്ചായിരിക്കും ഖബറടക്കം നടത്തുക. വിലാപയാത്രയുടെ സുരക്ഷയ്ക്കായി ഹെലികോപ്റ്ററുകൾ ഉൾപ്പെടെ വിന്യസിക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇറാഖ് സന്ദർശിച്ച് ചടങ്ങുകൾ ഏകോപിപ്പിച്ചു.Also Readആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം1989 ൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകൻ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ഖബറടക്ക ചടങ്ങിൽ കോടിക്കണക്കിന് ജനങ്ങൾ തടിച്ചുകൂടുകയും മയ്യിത്ത് കട്ടിലിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹെലികോപ്റ്റർ മാർഗമാണ് ഭൗതികശരീരം മാറ്റിയത്. 2020 ൽ യു എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ വിലാപയാത്രയ്ക്കിടെയുണ്ടായ തിരക്കിൽ പെട്ട് 56 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ കർശനമായ ക്രമീകരണങ്ങൾ ഒരുക്കുന്നത്.Also Readആയത്തുല്ല അലി ഖാംനഈയുടെ ഖബറടക്ക ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണംഇസ്ലാമിക നിയമപ്രകാരം മൃതദേഹങ്ങൾ വേഗത്തിൽ ഖബറടക്കണമെന്നും രാസവസ്തുക്കൾ ഉപയോഗിച്ച് എംബാം (Chemical Embalming) ചെയ്യുന്നതിന് വിലക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ മൃതദേഹം തണുപ്പിച്ചു സൂക്ഷിക്കാൻ ഷിയാ നിയമം അനുവദിക്കുന്നുണ്ടെന്നും ഖാംനഈയുടെ മയ്യിത്ത് രാസവസ്തുക്കൾ ചേർക്കാതെ ശീതീകരണ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കൌണ്ടർ ടെററിസം (Counterterrorism) വിദഗ്ധർ വ്യക്തമാക്കുന്നു. Content highlightsThe body of Iran’s former Supreme Leader Ayatollah Ali Khamenei has been kept in refrigerated cold storage since February due to extensive security and crowd management planning. Iranian authorities are establishing a strict security blueprint to avoid past funeral disasters, such as the chaotic burials of Ruhollah Khomeini and Qasem Soleimani. The official burial is scheduled for July 9 in Mashhad following five days of cross-border ceremonies in Iran and Iraq. Expert analysis confirms the preservation adheres to religious standards without chemical embalming.