‘ജുഡീഷ്യൽ അഭിഭാഷകർക്കിടയിൽ സംഘപരിവാർ സംവിധാനമുണ്ടാക്കാൻ ശേഷാദ്രിനാഥ് മുൻകൈ എടുത്തു, ആ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരുന്നു അദ്ദേഹം’: കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്‌

Wait 5 sec.

ജുഡീഷ്യൽ അഭിഭാഷകർക്കിടയിൽ സംഘപരിവാർ സംവിധാനമുണ്ടാക്കാൻ മുൻകൈ എടുത്തയാളാണ് ശേഷാദ്രിനാഥ് എന്ന് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്‌. രാഷ്ട്രീയമായ അദ്ദേഹത്തിന്റെ ഇടപെടലുകൾ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പദവിക്ക് ചേർന്നതല്ലെന്നും അദ്ദേഹം കൈരളി ന്യൂസിന്റെ ന്യൂസ് ആന്റ് വ്യൂസ് പരിപാടിയിൽ പറഞ്ഞു.ശേഷാദ്രിനാഥും താനും സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജുഡീഷ്യൽ മികവിൽ തർക്കമില്ലെന്നും വ്യക്തമാക്കിയ നിയാസ്, എന്നാൽ രാഷ്ട്രീയമായ അദ്ദേഹത്തിന്റെ ഇടപെടലുകൾ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പദവിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: നിഷേധിക്കപ്പെടുന്ന പൗരത്വം; ഒരു പോർട്ടലിൽനിന്ന് മറ്റൊന്നിലേക്ക് തട്ടിയകറ്റപ്പെടുന്നു: ആർ രാജ​ഗോപാൽസംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യയിലെ ഡീലിമിറ്റേഷൻ കമ്മീഷനിലെ മൂന്ന് അംഗങ്ങളിൽ ഒരാളാണ്. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളെ (സുപ്രീം കോടതി ജഡ്ജി, ചീഫ് ഇലക്ഷൻ കമ്മീഷണർ) കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് നിയമിക്കുന്നത്. മൂന്നാമത്തെ അംഗമായി സംഘപരിവാർ അനുഭാവമുള്ള ഒരാൾ കൂടി എത്തിയാൽ മണ്ഡലം വിഭജനത്തിൽ അശാസ്ത്രീയമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് നിയാസ് ചൂണ്ടിക്കാട്ടി. മുൻപ് കോഴിക്കോട് ചാലപ്പുറത്ത് ബിജെപി ജയിക്കാനായി നടന്ന വാർഡ് വിഭജനം ഇതിന് ഉദാഹരണമായി അദ്ദേഹം എടുത്തുപറഞ്ഞു.കഴിഞ്ഞ 15 വർഷമായി ലക്ഷദ്വീപിലടക്കം ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചിരുന്ന കാലത്ത്, ജുഡീഷ്യൽ അഭിഭാഷകർക്കിടയിൽ സംഘപരിവാർ സംവിധാനം കെട്ടിപ്പടുക്കാൻ ശേഷാദ്രിനാഥ് പ്രവർത്തിച്ചിട്ടുണ്ടെന്ന് നിയാസ് ആരോപിച്ചു. ഇതിനായി രൂപീകരിച്ച സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരുന്നു അദ്ദേഹമെന്നും ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ ശുപാർശ ചെയ്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ), വാട്സ്ആപ്പ് അക്കൗണ്ടുകൾ അപ്രത്യക്ഷമായത് ദുരൂഹമാണെന്ന് നിയാസ് പറഞ്ഞു. തന്റെ രാഷ്ട്രീയ ആശയവിനിമയങ്ങൾ പുറത്താകാതിരിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിൽ, അപ്രത്യക്ഷമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടെടുത്ത് ശേഷാദ്രിനാഥിന്റെ രാഷ്ട്രീയ ബന്ധങ്ങളും ആശയവിനിമയങ്ങളും അന്വേഷിക്കണമെന്ന് കേരള ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.The post ‘ജുഡീഷ്യൽ അഭിഭാഷകർക്കിടയിൽ സംഘപരിവാർ സംവിധാനമുണ്ടാക്കാൻ ശേഷാദ്രിനാഥ് മുൻകൈ എടുത്തു, ആ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരുന്നു അദ്ദേഹം’: കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്‌ appeared first on Kairali News | Kairali News Live.