തിരുവനന്തപുരം | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥിന്റെ നിയമന ശിപാര്‍ശയില്‍ ഇടപെട്ട് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ്. നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ ശേഷാദ്രിനാഥിന്റെ സംഘ്പരിവാര്‍ പശ്ചാത്തലം പരിശോധിക്കാനാണ് തീരുമാനം. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ വ്യാപകമായ അതൃപ്തി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി തനിച്ചെടുത്ത തീരുമാനമാണ് ശേഷാദ്രിനാഥിന്റെ നിയമനമെന്ന കാര്യം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിച്ചിരുന്നു. എന്നാല്‍, നിയമനം വിവാദമായതോടെ കൂടുതല്‍ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന ഷാജിയുടെ പ്രതികരണം നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ സൂചിപ്പിക്കുന്നതാണ്.നിയമന നീക്കത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് കത്ത് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി എം പിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കുമാണ് പരാതി നല്‍കിയത്. ഇന്ന് ആഭ്യന്തര മന്ത്രിയെ നേരില്‍ക്കണ്ടും പരാതിയറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നിയമനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുമെന്നും നിയാസ് വ്യക്തമാക്കിയിരുന്നു. അതേസമയം, മന്ത്രി കെ എം ഷാജിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടില്ലെന്നും ശേഷാദ്രിനാഥിന്റെ സാമൂഹിക മാധ്യമ ഇടപെടല്‍ അന്വേഷിക്കണമെന്നും നിയാസ് ഇന്നലെ ആഭ്യന്തര മന്ത്രിയെ കണ്ടതിന് പിന്നാലെ ആവര്‍ത്തിച്ചു. സുപ്രധാന പദവിയിലേക്ക് നിയമിക്കുന്നയാളുടെ സംഘ്പരിവാര്‍ ബന്ധം 15 വര്‍ഷത്തെ അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റ എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായി. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ എങ്ങനെയാണ് അങ്ങനെ സംഭവിക്കുന്നതെന്ന് നിയാസ് ചോദിച്ചു.പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി; എതിര്‍പ്പിന് പിന്നില്‍ കെ സി പക്ഷംതിരുവനന്തപുരം | സംസ്ഥാന തിതരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം വകുപ്പ് മന്ത്രിയായ കെ എം ഷാജി അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിലെ കെ സി വേണുഗോപാല്‍ പക്ഷമാണ് ശേഷാദ്രിനഥിന്റെ നിയമനത്തിനെതിരായ എതിര്‍പ്പ് ഉയര്‍ത്തുന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഉള്‍പ്പെടെയുള്ളവരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. കെ സോമന്റെ പേരായിരുന്നു കെ സി പക്ഷം നിര്‍ദേശിച്ചിരുന്നത്.എന്നാല്‍, ഇത് മറികടന്നാണ് കൂടിയാലോചന കൂടാതെ മുഖ്യമന്ത്രി സംഘ്പരിവാര്‍ പാശ്ചാത്തലമുള്ള ശേഷാദ്രി നാഥിനെ നിയമിക്കാന്‍ മടപടിയെടുത്തത്. ഒരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിചാരിച്ചാല്‍ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാം. അത് രാഹുല്‍ ഗാന്ധി ബോധ്യപ്പെടുത്തിയതാണ്. അങ്ങനെ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുമെന്നാണ് കെ സി പക്ഷം ചൂണ്ടിക്കാട്ടുന്നത്.ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം എതിര്‍പ്പുള്ളതായാണ് വിവരം. വിഷയത്തില്‍ കെ എം ഷാജി ഒഴികെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ പ്രതികരിച്ചിട്ടില്ല. മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പശ്ചാത്തലത്തില്‍ സംഘ്പരിവാര്‍ പശ്ചാത്തലമുള്ളയാള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ സുപ്രധാന പദവി നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം.Content Highlights:The High Command has intervened in the recommendation for Seshadrinath as Election Commissioner. An official scrutiny will be conducted to inspect his alleged Sangh Parivar background and past associations. This move comes amid strong political debates and internal evaluations regarding the crucial appointment.