‘ശേഷാദ്രിനാഥ് ദേശീയ ഡീലിമിറ്റേഷൻ അം​ഗമാകുന്നത് അപകടം’; മണ്ഡല പുനർനിർണയത്തിൽ ബിജെപിക്ക് അനുകൂല തീരുമാനമെടുക്കുന്നതിനിടയാകും: പി എം നിയാസ്

Wait 5 sec.

ശേഷാദ്രിനാഥ് ദേശീയ ഡീലിമിറ്റേഷൻ അം​ഗമാകുന്നത് അപകടമാണെന്ന് കോൺഗ്രസ് നേതാവ് പി എം നിയാസ്. ഇത് മണ്ഡല പുനർനിർണയത്തിൽ ബിജെപിക്ക് അനുകൂല തീരുമാനമെടുക്കുന്നതിനിടയാകുമെന്ന് പി എം നിയാസ് പറഞ്ഞു. കൈരളി ന്യൂസ് ആ​ന്റ് വ്യൂസ് പരിപാടിയിലായിരുന്നു പി എം നിയാസി​ന്റെ പ്രതികരണം.ശേഷാദ്രിനാഥനെ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഒരു ജഡ്ജ് ആയി വെക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി തികച്ചും വ്യത്യസ്തമാണെന്നും പി എം നിയാസ് ചൂണ്ടിക്കാണിക്കുന്നു.Also Read: കായികാധ്യാപകൻ മർദ്ദിച്ചു; അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപടലം തകർന്നുസംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യയിലെ ഡീലിമിറ്റേഷൻ കമ്മീഷനിലെ മൂന്ന് അംഗങ്ങളിൽ ഒരാളാണ്. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുപ്രീം കോടതി ജഡ്ജി, ചീഫ് ഇലക്ഷൻ കമ്മീഷണർ എന്നിവരെ കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ് നിയമിക്കുന്നത്. മൂന്നാമത്തെ അംഗമായി സംഘപരിവാർ അനുഭാവമുള്ള ഒരാൾ കൂടി എത്തിയാൽ മണ്ഡലം വിഭജനത്തിൽ അശാസ്ത്രീയമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് നിയാസ് ചൂണ്ടിക്കാട്ടി. മുൻപ് കോഴിക്കോട് ചാലപ്പുറത്ത് ബിജെപി ജയിക്കാനായി നടന്ന വാർഡ് വിഭജനം ഇതിന് ഉദാഹരണമായി അദ്ദേഹം എടുത്തുപറഞ്ഞു.The post ‘ശേഷാദ്രിനാഥ് ദേശീയ ഡീലിമിറ്റേഷൻ അം​ഗമാകുന്നത് അപകടം’; മണ്ഡല പുനർനിർണയത്തിൽ ബിജെപിക്ക് അനുകൂല തീരുമാനമെടുക്കുന്നതിനിടയാകും: പി എം നിയാസ് appeared first on Kairali News | Kairali News Live.