പത്തനംതിട്ട | ജില്ലയില് പോലീസ് പിടിച്ചെടുത്ത 26.23 കിലോഗ്രാം കഞ്ചാവും 10.76 ഗ്രാം എം ഡി എം എയും സീറോ ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി കത്തിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെ ജില്ലാ പോലീസ് മേധാവി ആര് ആനന്ദിന്റെ മേല്നോട്ടത്തില്, മാധ്യമപ്രവര്ത്തകരുടെ സാന്നിധ്യത്തില് ജില്ലാ ഹെഡ് ക്വാര്ട്ടേഴ്സ് ക്യാമ്പ് പരിസരത്ത് വെച്ച് കത്തിക്കുകയായിരുന്നു.പത്തനംതിട്ട, തിരുവല്ല, കോയിപ്പുറം സ്റ്റേഷനുകളിലായി ഓപറേഷന് തൂഫാന് ആരംഭിച്ചതിനു ശേഷവും അതിനു മുമ്പും പിടിച്ചെടുത്ത തൊണ്ടിമുതലാണ് ജില്ലാ പോലീസ് മേധാവി അധ്യക്ഷനായ ജില്ലാ ഡ്രഗ് ഡിസ്പോസല് കമ്മിറ്റി പ്രത്യേകമായി യോഗം ചേര്ന്ന് നശിപ്പിക്കാനുള്ള തീരുമാനമെടുത്തത്.മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള് രജിസ്റ്റര് ചെയ്യുന്ന സമയം തന്നെ പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളില് നിന്നും രാസ പരിശോധനക്കായി കെമിക്കല് ലാബിലേക്ക് അയക്കുവാനുള്ള സാമ്പിള് ശേഖരിക്കാറുണ്ട്. ഇത്തരത്തില് അയക്കുന്ന സാമ്പിളുകള് പരിശോധിച്ച ശേഷം റിപോര്ട്ട് കേസ് രജിസ്റ്റര് ചെയ്ത പോലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും അയച്ചുകൊടുക്കും. ഈ നടപടിക്രമം പൂര്ത്തിയാക്കിയ ഇതുവരെയുള്ള എല്ലാ കേസുകളിലെ തൊണ്ടിമുതലുകളുമാണ് നശിപ്പിച്ചത്. മെയ് മാസം 19ന് 21.73 കിലോഗ്രാം കഞ്ചാവും 106.30 ഗ്രാം എം ഡി എം എയും കത്തിച്ചിരുന്നു.Content Highlights:Pathanamthitta police destroyed a large quantity of seized ganja and MDMA as part of the ongoing Zero Drugs Campaign. The narcotics were incinerated under strict supervision to prevent illegal circulation and misuse. This action underscores the department’s firm commitment to making Kerala drug-free.