ടെലഗ്രാഫ് മുൻ എഡിറ്റർ ആർ.രാജാഗോപാലിന്റെ പാസ്പോർട്ടുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങി. ഇത് സംബന്ധിച്ച് കൊൽക്കത്ത പൊലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചു. പാസ്പോർട്ട് പ്രിന്റിംഗ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായിട്ടാണ് വിവരം. പാസ്പോർട്ട് മരവിപ്പിച്ച നടപടി പുനഃപരിശോധിച്ചു. എസ് ഐ ആർ നടപ്പിലാക്കിയപ്പോൾ വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി എന്ന കാരണം പറഞ്ഞാണ് അപേക്ഷ നേരത്തെ മടക്കിയത്. പല ഭാഗത്ത് നിന്നുമുള്ളവരുടെ സമ്മർദ്ദം ശക്തമായത്തോടെയാണ് രാജാഗോപാലിനു അനുകൂല തീരുമാനം എത്തിയത്.പശ്ചിമ ബംഗാളിലെ ഏകദേശം 27 ലക്ഷം മനുഷ്യരെപ്പോലെയാണ് ആർ രാജഗോപാലിനെപ്പോലെ പ്രശസ്തനായ പത്രപ്രവർത്തകനെയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനുശേഷവും പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർക്കായിട്ടില്ലായിരുന്നു.ALSO READ: ‘കെ എം ഷാജിക്ക് പിശക് പറ്റി, ശേഷാദ്രിനാഥനെ നിയമനത്തെ കുറിച്ച് ഞാൻ പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ’; കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്2026 മാർച്ച് 19ന് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ പൊലീസ് വെരിഫിക്കേഷൻ ക്ലിയർ ചെയ്തിട്ടില്ലെന്ന് ആണ് അദ്ദേഹം പറഞ്ഞിരുന്നത്. നിരവധി ബദൽ രേഖകൾ സമർപ്പിച്ചിട്ടും അവ പര്യാപ്തമല്ലെന്നാണ് ആയിരുന്നു അധികൃതരിൽ നിന്ന് ലഭിച്ച മറുപടി.The post തടസങ്ങൾ നീങ്ങി; ആർ. രാജാഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകും appeared first on Kairali News | Kairali News Live.