സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ച വിഷയത്തിൽ മന്ത്രി കെ എം ഷാജിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. താൻ പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ ആണെന്നും ശേഷാദ്രിനാഥന്റെ നിയമനത്തിൽ മന്ത്രി കെ എം ഷാജിക്ക് പിശക് പറ്റിയെന്നും അദ്ദേഹം കൈരളി ന്യൂസിന്റെ ന്യൂസ് ആന്റ് വ്യൂസ് പരിപാടിയിൽ പറഞ്ഞു. നിയമനം നടന്നയുടൻ തന്നെ സോഷ്യൽ മീഡിയ പേജുകൾ ഇല്ലാതാക്കി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ശേഷാദ്രിനാഥും താനും സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജുഡീഷ്യൽ മികവിൽ തർക്കമില്ലെന്നും വ്യക്തമാക്കിയ നിയാസ്, എന്നാൽ രാഷ്ട്രീയമായ അദ്ദേഹത്തിന്റെ ഇടപെടലുകൾ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്ന പദവിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ‘ജുഡീഷ്യൽ അഭിഭാഷകർക്കിടയിൽ സംഘപരിവാർ സംവിധാനമുണ്ടാക്കാൻ ശേഷാദ്രിനാഥ് മുൻകൈ എടുത്തു, ആ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരുന്നു അദ്ദേഹം’: കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ ശുപാർശ ചെയ്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ), വാട്സ്ആപ്പ് അക്കൗണ്ടുകൾ അപ്രത്യക്ഷമായത് ദുരൂഹമാണെന്ന് നിയാസ് പറഞ്ഞു. തന്റെ രാഷ്ട്രീയ ആശയവിനിമയങ്ങൾ പുറത്താകാതിരിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിൽ, അപ്രത്യക്ഷമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടെടുത്ത് ശേഷാദ്രിനാഥിന്റെ രാഷ്ട്രീയ ബന്ധങ്ങളും ആശയവിനിമയങ്ങളും അന്വേഷിക്കണമെന്ന് കേരള ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.The post ‘കെ എം ഷാജിക്ക് പിശക് പറ്റി, ശേഷാദ്രിനാഥനെ നിയമനത്തെ കുറിച്ച് ഞാൻ പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ’; കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് appeared first on Kairali News | Kairali News Live.