ദേശീയപാതയിൽ സുരക്ഷാ പരിശോധന വേണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ആലപ്പുഴ പതിനൊന്നാം മൈലിൽ ഉണ്ടായതുപോലെ മറ്റു സ്ഥലങ്ങളിലും ഉണ്ടാകുമോ എന്ന് പരിശോധിക്കണം എന്ന് അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് വിഭാഗത്തിന്റെ പരാജയമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ദേശീയപാതയുടെ മറ്റു ഭാഗങ്ങളിലും പരിശോധനയ്ക്ക് സിപിഐഎം ആവശ്യപ്പെട്ടു. റോഡ് നിർമ്മിക്കുമ്പോൾ എന്താണ് ഉപയോഗിക്കേണ്ടത് എന്നത് എൻജിനീയറിങ് വിഭാഗമാണ് തീരുമാനിക്കേണ്ടത്. മണ്ണ് ഒലിച്ചുപോയി എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.ഇന്ന് വൈകുന്നേരം ആയിരുന്നു ആലപ്പുഴ ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ടത്. സെന്റ് മൈക്കിൾ കോളേജിന് സമീപം ദേശീയപാതയിൽ ആണ് വൈകിട്ട് ആറ് മണിയോടെ വൻ ഗർത്തം രൂപപ്പെട്ടത്. നിർമ്മാണം പൂർത്തിയായി വരുന്ന പുതിയ റോഡിൽ പെട്ടെന്നുണ്ടായ ഈ ഗർത്തം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. ഒരു കെഎസ്ആർടിസി ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് റോഡ് വലിയ ശബ്ദത്തോടെ താഴേക്ക് ഇരുന്നത്.ALSO READ: ‘ശേഷാദ്രിനാഥ് ദേശീയ ഡീലിമിറ്റേഷൻ അംഗമാകുന്നത് അപകടം’; മണ്ഡല പുനർനിർണയത്തിൽ ബിജെപിക്ക് അനുകൂല തീരുമാനമെടുക്കുന്നതിനിടയാകും: പി എം നിയാസ്കെഎസ്ആർടിസി ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡ് ഇരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരൻ അപകടം നേരിട്ട് കാണുകയും ഉടൻ തന്നെ വാഹനം നിർത്തുകയും ചെയ്തതുകൊണ്ട് വൻ അപകടം ഒഴിവായി. ഒരു ബൈക്കും യാത്രക്കാരനും പൂർണ്ണമായും ഉള്ളിലേക്ക് പോകാവുന്ന അത്രയും ആഴമുള്ള ഗർത്തമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.The post ‘മണ്ണ് ഒലിച്ചുപോയി എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല’; ആലപ്പുഴ ദേശീയപാതയിൽ സുരക്ഷാ പരിശോധന വേണമെന്ന് ആർ നാസർ appeared first on Kairali News | Kairali News Live.