കരൾ ദാനം ചെയ്യാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രേംശങ്കർ അന്തിക്കാട്. ഞാനെൻ്റെ കരളിൻ്റെ ഒരു ഭാഗം ഒരു സഖാവിന് കൊടുക്കാൻ തീരുമാനിച്ചു എന്നു പറഞ്ഞുകൊണ്ടാണ് പ്രേംശങ്കർ തന്റെ കുറിപ്പ് തുടങ്ങുന്നത്. തൻ്റെ മുമ്പിൽ ഒരവസരം വന്നെന്നും മനുഷ്യൻ എന്ന രീതിയിൽ താനത് ചെയ്യേണ്ടതാണെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.ബ്ലഡ് ഗ്രൂപ്പ് വ്യത്യസ്തമായതും വിവിധ ശാരീരിക പ്രശ്നങ്ങളും കാരണം തൻ്റെ കരൾ സ്വീകരിക്കുന്ന ആളിന്റെ ബന്ധുക്കൾക്ക് അവരുടെ കരൾ നൽകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രക്തബന്ധമില്ലാത്തവർക്ക് അവയവദാനത്തിന് നിലവിലെ നിയമങ്ങൾ അനുസരിച്ച് ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസം കൊണ്ട് അതിന്റെ ബുദ്ധിമുട്ടിൽ ആയിരുന്നെന്നും അദ്ദേഹം പറയുന്നു.ഈ സമയത്ത് സിപിഐഎം അരിമ്പൂർ എൽസി അംഗം സജി, സിപിഐഎം വടക്കുംപുറം ബ്രാഞ്ച് സെക്രട്ടറി രമേഷ് എന്നിവരായിരുന്നു തനിക്ക് പിന്തുണയുമായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.9.7% ഫാറ്റി ലിവർ തനിക്കുണ്ടായിരുന്നുവെന്നും ഡയറ്റ് ചെയ്ത് 4 കിലോ കുറക്കുകയും സീറോ ഫാറ്റി ലിവർ ആക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയും കൂടെ നിന്നെന്ന് പ്രേംശങ്കർ പറഞ്ഞു. നിലവിൽ ഫിറ്റ്നസ് മുഴുവൻ ലഭിച്ചതായും നാളെ കൂടി കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ സർജ്ജറി ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.Also Read: കായികാധ്യാപകൻ മർദ്ദിച്ചു; അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപടലം തകർന്നുഈ കാര്യം മുന്നിൽ വന്നപ്പോൾ അമ്മയെ ആണ് ഓർമ വന്നതെന്നും അന്ന് ഇങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ അമ്മ കൂടെ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉള്ളിൽ തന്റെ അമ്മയും പാർട്ടിയും ചുറ്റും മനുഷ്യരുമുണ്ടെന്നും അദ്ദേഹം കുറിച്ചു. പാബ്ലോ നെരൂദയുടെ കവിത പോലെ തൻ്റെ പ്രസ്ഥാനമാണ്, അതിൻ്റെ ആശയമാണ് തനിക്ക് മനുഷ്യനെ അറിയാൻ പ്രേരണയായതെന്ന് പ്രേംശങ്കർ പറയുന്നു.The post സഖാവിന് കരൾ പകുത്തുനൽകാൻ പ്രേംശങ്കർ; ഇത് മാനവികതയുടെ ഉദാത്ത മാതൃക appeared first on Kairali News | Kairali News Live.