ജർമനിയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32ഇൽ പരാഗ്വേയോട് തോൽവി വഴങ്ങി മുൻ ചാമ്പ്യന്മാർ പുറത്തയതിനു പിന്നാലെയാണ് ഇതിഹാസതാരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ബോസ്റ്റണിൽ ഇന്ന് നടന്ന പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് ലാറ്റിൻ അമേരിക്കൻ ശക്തികളായ പരാഗ്വേ അഞ്ചാം കിരീടം തേടി എത്തിയ ജർമൻ പടയെ പരാജയപ്പെടുത്തിയത്.മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ആദ്യ അഞ്ചു കിക്കുകളിൽ നിന്നും ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടിയെങ്കിലുംപിന്നാലെ നടന്ന സഡൻ ഡെത്തിൽ ജർമനിയുടെ കിക്ക് പോസ്റ്റിനു മുകളിൽ കൂടി പറന്നപ്പോൾ ജോസ് കനലെയുടെ കിക്ക് ന്യൂയറിനെ മറികടന്നു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ജർമ്മനി പ്രീക്വാർട്ടർ യോഗ്യത നേടാതെ ലോകകപ്പിൽ നിന്നും പുറത്തതാകുന്നത്.Also read: ഫിഫ ലോകകപ്പ് 2026 : വിജയവഴിയിൽ തുടരാൻ ഫ്രാൻസ്; ഞെട്ടിക്കാൻ ഒരുങ്ങി സ്വീഡൻമത്സരശേഷം ഇത് തങ്ങളുടെ അവസാന അന്താരാഷ്ട്ര മത്സരം ആയിരുന്നോ കഴിഞ്ഞതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു 2014 ൽ കിരീടമുയർത്തിയ നാല്പതുകാരന്റെ മറുപടി.നേരത്തെ 2024ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം ലോകകപ്പിന് വേണ്ടി മാത്രമാണ് തീരുമാനം പിൻവലിച്ചത്. 128 മത്സരങ്ങളിൽ താരം ജർമനിയുടെ ഗോൾ വല കാത്തിട്ടുണ്ട്.The post മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു; തീരുമാനം ലോകകപ്പിൽ നിന്നും ജർമനി പുറത്തായതിനു പിന്നാലെ appeared first on Kairali News | Kairali News Live.