കൊച്ചി | കേരള മുസ്‌ലിം ജമാഅതിന്റെ മുൻ സംസ്ഥാന ഉപാധ്യക്ഷനും എറണാകുളം ജാമിഅ അശ്അരിയ്യ വർക്കിംഗ് പ്രസിഡന്റുമായ എയർലൈൻസ് അഹ്മദ് കുട്ടി ഹാജി (90) നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കലൂർ ജുമുഅ മസ്ജിദിൽ.സമസ്ത കേരള സുന്നി യുവജന സംഘം എറണാകുളം ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, ജാമിഅ അശ്അരിയ്യ ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.1936 ഡിസംബർ 15ന് അഹമ്മദ് പിള്ള – ബീറായുമ്മ ദമ്പതികളുടെ മകനായി ജനനം. 1964 മുതൽ സംഘടനാ രംഗത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. ഹോട്ടൽ എയർ ലൈൻസിന്റെ സ്ഥാപകനാണ്.