കാപ്പ പ്രകാരമുള്ള നാടുകടത്തൽ ഉത്തരവ് ലംഘിച്ച പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കടമ്പ്ര, മേലില കുന്നിക്കോട്ടെ ഷിഹാബിനെയാണ് (45) പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.നേരത്തെ കാപ്പ നിയമത്തിലെ സെക്ഷൻ 15 (1)(b) പ്രകാരം ഷിഹാബിനെ നിശ്ചിത കാലയളവിലേക്ക് നാടുകടത്തിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ചതിനെത്തുടർന്നാണ് ഇയാൾക്കെതിരെ വീണ്ടും നടപടിയെടുത്തത്. പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സജിത് വി ആണ് കേസിൽ വിധി പ്രസ്താവിച്ചത്.ALSO READ: ‘മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചയാൾക്ക് മുഖ്യമന്ത്രി ഓഫീസിലേക്ക് എളുപ്പം കയറി ചെല്ലാന്‍ കഴിയുന്നത് സങ്കടകരം’; വി.ഡി സതീശനെ ഷാജന്‍ സ്കറിയ സന്ദര്‍ശിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തികുന്നിക്കോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ കെ. ജി. ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിതാ ബീഗം, സിപിഒ വിനിൽ, എസ് സിപിഒ രാജീവ് എന്നിവർ ചേർന്നാണ് കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ സലിൽ രാജ് ഹാജരായി.The post നാടുകടത്തൽ ഉത്തരവ് ലംഘിച്ചു; കാപ്പ കേസ് പ്രതിക്ക് ഒരു വർഷം തടവ് appeared first on Kairali News | Kairali News Live.