ശശി തരൂരിനെ പോലെ മോദി സ്തുതി പാടകനായി കേരളത്തിലെ മുഖ്യമന്ത്രി മാറുമോയെന്നും കേരളത്തിന് ഇക്കാര്യം അറിയണമെന്നും എംവി ജയരാജൻ. ഒന്നരമാസം ഡീലുകളുടെ ബഹളമായിരുന്നെന്നും യുഡിഎഫ് ബിജെപി ഡീലുകളാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.മദ്യം നികുതി കുറച്ചത് ബക്കാഡിയുമായും വിഴിഞ്ഞം വിഷയത്തിൽ അദാനിയുമായും ഡീൽ നടന്നത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു. രണ്ട് ഡിലിനും നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി വിഡി സതീശനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.Also Read: മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുടെ ലക്ഷ്യമെന്ത് ? സർക്കാരിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്മുഖ്യമന്ത്രി ആവുന്നതിനു മുമ്പ് വിഡി സതീശൻ ആർഎസ്എസ് നേതാവിന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തിക്കൊണ്ട് ഡീൽ നടത്തിയെന്നും ജയരാജൻ വിമർശിച്ചു.The post ശശി തരൂരിനെ പോലെ മോദി സ്തുതി പാടകനായി കേരളത്തിലെ മുഖ്യമന്ത്രി മാറുമോയെന്ന് എംവി ജയരാജൻ appeared first on Kairali News | Kairali News Live.