13-കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാല് തല്ലിയൊടിച്ച് പെൺകുട്ടിയുടെ പിതാവ്. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആയിരുന്നു അതിക്രമം.വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അയൽവാസിയായ 40കാരൻ പെൺകുട്ടിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ അച്ഛൻ അവിടെ എത്തിയത്. ഇദ്ദേഹം സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് അയൽവാസിയെ അടിക്കുകയായിരുന്നു. മർദനത്തിൽ ഇയാളുടെ കാൽ ഒടിഞ്ഞു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ALSO READ: വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റേത് കള്ളക്കളി, മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർഎന്നാൽ മുൻ വൈരാഗ്യത്താൽ തന്നെമർദ്ദിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഇയാൾ പോലീസിൽ പരാതി നൽകി. ഇതോടെ കുട്ടിയുടെ പിതാവിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിന്നീടാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാളെ മർദ്ദിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചത്. നിലവിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.The post 13കാരിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസിയുടെ കാല് തല്ലിയൊടിച്ച് പെൺകുട്ടിയുടെ പിതാവ് appeared first on Kairali News | Kairali News Live.