ന്യൂഡല്‍ഹി| ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം.ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയത്തിന് സമാനമായ സാഹചര്യമാണ്. ഹിമാചലില്‍ ഇതിനകം നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാശ്മീരില്‍ ശക്തമായ മേഘവിസ്‌ഫോടനമുണ്ടായി. ഇതേതുടര്‍ന്ന് റോഡുകള്‍ തകര്‍ന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും അരുണാചല്‍ പ്രദേശിലും പ്രളയം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്ഥിതിഗതികള്‍ വിലയിരുത്തി. വരും ദിവസങ്ങളിലും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ നാളെ മുതല്‍ അടുത്ത ചൊവ്വാഴ്ച വരെ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.Content Highlights:Torrents of heavy rain triggered severe flood-like situations in Himachal Pradesh and Uttarakhand, causing four deaths. A massive cloudburst disrupted normal life in Jammu and Kashmir by damaging roads. The meteorological department issued a strict red alert for Delhi from tomorrow until next Tuesday.