തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കും

Wait 5 sec.

യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹപരമായ മാറ്റങ്ങളെ നിയമസഭയിൽ വിമർശിക്കാനൊരുങ്ങി പ്രതിപക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായാണ് വിഷയം ഉന്നയിക്കുന്നത്. ജി ആർ അനിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചെന്നും മൂന്നാം ഗഡു നൽകിയില്ലെന്നും നോട്ടീസിൽ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ടിൽ വലിയൊരു ഭാഗം ലഭ്യമാകാത്തത് വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണ്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കായി അനുവദിക്കേണ്ട ഫണ്ടിൽ ഗണ്യമായ കുറവുണ്ടായെന്നും, അനുവദിച്ച തുകയുടെ വലിയൊരു ശതമാനം തുകയും സമയബന്ധിതമായി നൽകുന്നില്ലെന്നുമുള്ള പരാതി ശക്തമാണ്.also read:വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ്; ധനബില്ല് ഇന്ന് നിയമസഭയിൽ, ശക്തമായി എതിർക്കാൻ പ്രതിപക്ഷംഅതേസമയം, വി ഡി സതീശൻ സർ‍ക്കാരിന്റെ ധനബില്ല് ഇന്ന് നിയമസഭയിൽ വലിയ പ്രതിഷേധത്തിന് കാരണമാകും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുൾപ്പെടുന്ന ധനബില്ലിനുമേൽ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കും. ധനമന്ത്രി കൂടിയായ വി ഡി സതീശനാണ് ബില്ല് അവതരിപ്പിക്കുന്നത്.The post തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കും appeared first on Kairali News | Kairali News Live.