തിരുവനന്തപുരത്ത് വെള്ളനാട് മുൻ ബ്ലോക്ക് അംഗത്തിന് പെരുമ്പാമ്പിന്റെ കടിയേറ്റു. വെള്ളനാട് മുൻ ബ്ലോക്ക് അംഗം ഹരി സുധനെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആര്യനാട് -കാഞ്ഞിരംമൂട് വെളളനാട് നടുറോഡിൽ കിടന്ന പെരുമ്പാമ്പിനെ വാഹനങ്ങൾ കയറാതെ റോഡിൻ്റെ വശത്ത് മാറ്റുന്നതിനിടെയാണ് കടിച്ചത്.പരിക്കേറ്റ ഹരി സുധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്.അതേസമയം, കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു.പുതുപ്പാടി കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീണിനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിന് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവാവിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.also read:തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കുംഅടുത്തിടെയാണ് കോഴിക്കോട് ഷൂ ധരിക്കുന്നതിനിടയിൽ ഉള്ളിൽ ഒളിഞ്ഞിരുന്ന പാമ്പ് കടിച്ച് യുവതി പരിക്കേറ്റത്. എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് പാമ്പുകടിയേറ്റത്. സംഭവത്തെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാവിലെ ജോലിക്ക് പോകുന്നതിനായി തിരക്കിട്ട് ഷൂ ധരിക്കുന്നതിനിടെയാണ് കാലിൽ എന്തോ കടിച്ചതായി അനഘയ്ക്ക് അനുഭവപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ ഷൂ അഴിച്ചുനോക്കിയതും അതിനുള്ളിൽ പാമ്പ് ഒളിഞ്ഞിരുന്നതായി കണ്ടെത്തുകയായിരുന്നു.The post രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അപകടം; വെള്ളനാട് മുൻ ബ്ലോക്ക് അംഗത്തിന് പെരുമ്പാമ്പിന്റെ കടിയേറ്റു appeared first on Kairali News | Kairali News Live.