പശ്ചിമേഷ്യന്‍ സംഘര്‍ഷം: യു എസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഖത്വര്‍ പ്രധാനമന്ത്രി

Wait 5 sec.

ദോഹ | പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു എസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഖത്വര്‍ പ്രധാനമന്ത്രി. സ്റ്റീവ് വിറ്റ്‌കോഫ്, ജാര്‍ഡ് കുഷ്‌നര്‍ എന്നിവരുമായാണ് ഖത്വര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ദോഹയില്‍ കൂടിക്കാഴ്ച നടത്തിയത്. ഇറാന്‍ പ്രതിനിധികളും ദോഹയില്‍ എത്തിയിട്ടുണ്ടെങ്കിലും മുഖാമുഖ ചര്‍ച്ചകളൊന്നും ആസൂത്രണം ചെയ്തിട്ടില്ല.ലബനാനിലെ ശത്രുതാപരമായ നടപടികള്‍ അവസാനിപ്പിക്കുക, എണ്ണ ഉപരോധം അവസാനിപ്പിക്കാന്‍ യു എസ് തയ്യാറാവുക, ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ തിരികെ നല്‍കുക തുടങ്ങിയവ അംഗീകരിക്കാതെ തെഹ്‌റാന്‍ അന്തിമ കരാര്‍ ചര്‍ച്ച തുടങ്ങാനാവില്ലെന്ന് ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ് വ്യക്തമാക്കി.അതിനിടെ, തെക്കന്‍ ലബനാനില്‍ ഒരു ഹിസ്ബുല്ല പോരാളിയെ കൂടി കൊലപ്പെടുത്തിയതായി ഇസ്‌റാഈല്‍ പറഞ്ഞു. ലബനാന്‍ അതിര്‍ത്തിയിലെ സൗതര്‍, ഫ്രോണ്‍ മേഖലകളിലെ ‘പൈലറ്റ് സെക്യൂരിറ്റി സോണു’കളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന നടപടി നീട്ടിവച്ചതായി ഇസ്‌റാഈല്‍ മാധ്യമം വെളിപ്പെടുത്തി.Content Highlights:Qatar Prime Minister has held high-level discussions with US representatives regarding the ongoing Middle East conflict. The meeting focused on de-escalation strategies and establishing long-term regional stability. Both parties emphasized the urgent need for diplomatic solutions to resolve the crisis.