യുജിസി-നെറ്റ് പരീക്ഷയിൽ ഉണ്ടായ ക്രമക്കേടുകളെ ശക്തമായി അപലപിച്ച് എസ്എഫ്ഐ

Wait 5 sec.

2026 ജൂണിൽ നടന്ന യുജിസി-നെറ്റ് പരീക്ഷയിൽ ഉണ്ടായ വലിയ ക്രമക്കേടുകളിൽ അപലപിച്ച് എസ്എഫ്ഐ. ജലന്ധറിലെ ഒരു സെന്ററിൽ സാങ്കേതിക തകരാറുകൾ ഉണ്ടായത് കാരണം പരീക്ഷ റദ്ദാക്കേണ്ടി വന്നത് വിദ്യാർത്ഥികളെ വലിയ ദുരിതത്തിലാക്കിയെന്ന് എസ്എഫ്ഐ ചൂണ്ടിക്കാണിച്ചു. പരീക്ഷാ നടത്തിപ്പിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരാജയപ്പെട്ടുവെന്നും എസ്എഫ്ഐ വിമർശിച്ചു.പരീക്ഷപേപ്പറിലെ അക്ഷരത്തെറ്റുകളും മുൻ വർഷത്തെ ചോദ്യങ്ങളുടെ ആവർത്തനവും റിപ്പോർട്ട് ചെയ്തതായി എസ്എഫ്ഐ ചൂണ്ടിക്കാണിച്ചു. സോഷ്യോളജി പേപ്പറിൽ പ്രമുഖ ചിന്തകരുടെ പേരുകൾ പോലും തെറ്റായിട്ടാണ് നൽകിയിരുന്നതെന്നും പരീക്ഷയിലെ ചില ചോദ്യങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു. കൂടാതെ, ഇംഗ്ലീഷ് പരീക്ഷയിൽ 65 ചോദ്യങ്ങളും, കൊമേഴ്‌സിൽ 80 ലധികം ചോദ്യങ്ങളും, ജ്യോഗ്രഫിയിൽ 40 ലധികം ചോദ്യങ്ങളും മുൻ പരീക്ഷകളിൽ നിന്ന് അതേപടി ആവർത്തിച്ചവയായിരുന്നു. ഇത് പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചതായും എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നു.Also Read: ‘അമ്മ’യിലെ പ്രതിസന്ധി; തൻ്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേതാ മേനോൻഇത്തരം തുടർച്ചയായ പരാജയങ്ങൾ മുൻനിർത്തി എൻടിഎ പിരിച്ചുവിടണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് ഉന്നതതല ജുഡീഷ്യൽ അന്വേഷണം വേണമെന്നും സാങ്കേതിക തകരാറുകൾ മൂലം ബുദ്ധിമുട്ടിയ വിദ്യാർത്ഥികൾക്ക് ആശ്വാസ നടപടികൾ നൽകണമെന്നും എസ്എഫ്ഐ വ്യക്തമാക്കി. ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിലെ പ്രതിസന്ധിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്നിക്കണമെന്നും എസ്എഫ്ഐ ആഹ്വാനം ചെയ്തു.The post യുജിസി-നെറ്റ് പരീക്ഷയിൽ ഉണ്ടായ ക്രമക്കേടുകളെ ശക്തമായി അപലപിച്ച് എസ്എഫ്ഐ appeared first on Kairali News | Kairali News Live.