സുന്നി വോയ്സ് മെഗാ ക്വിസ്: ജാമിഅ മദീനതുന്നൂര്‍ വിദ്യാര്‍ഥി മുഹമ്മദ് അബ്ദുല്‍ ഹാദിക്ക് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം

Wait 5 sec.

കോഴിക്കോട് | സുന്നി വോയ്സ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് കേരള സംഘടിപ്പിച്ച സുന്നി വോയ്സ് മെഗാ ക്വിസില്‍ ജാമിഅ മദീനതുന്നൂര്‍ മിഅ്‌റാജ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് വിദ്യാര്‍ഥി മുഹമ്മദ് അബ്ദുല്‍ ഹാദി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.വിജ്ഞാന മത്സരങ്ങളില്‍ തുടര്‍ച്ചയായി ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കി വരുന്ന അബ്ദുല്‍ ഹാദി, അടുത്തിടെ എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച തര്‍ത്തീല്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ പ്രീമിയോയിലെ ഗ്രാന്റ് ഖുര്‍ആന്‍ ക്വിസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടാതെ, എസ് എസ് എഫ് സംഘടിപ്പിച്ച സംസ്ഥാനതല മുത്ത് നബി മെഗാ ക്വിസില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം സ്ഥാനവും എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ബുക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.കോഴിക്കോട് പൂനൂര്‍ മഠത്തുംപൊയില്‍ സ്വദേശികളായ സാദിഖ് സഖാഫി-ബുഷ്‌റ ദമ്പതികളുടെ മകനാണ്. മികച്ച വിജയം നേടിയ മുഹമ്മദ് അബ്ദുല്‍ ഹാദിയെ ജാമിഅ മദീനതുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ അഭിനന്ദിച്ചു.Content Highlights:Jamia Madeenathunnoor student Muhammad Abdul Hadi secured the first position in the state-level Sunni Voice Mega Quiz competition. The achievement highlights the academic excellence of the institution’s students. Further details regarding the prize distribution ceremony will be announced soon.