വിദ്യാഭ്യാസ സംരംഭങ്ങള്‍ രാജ്യത്തുടനീളം ശക്തിപ്പെടുത്തണം: ഡോ. ഹകീം അസ്ഹരി

Wait 5 sec.

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന കേരളീയ വൈജ്ഞാനിക മാതൃകകള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനായി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സംരംഭങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ജാമിഅ മദീനതുന്നൂര്‍ ഇന്റഗ്രേറ്റഡ് കാമ്പസ് മേധാവികളുടെ വാര്‍ഷിക സംഗമമായ ‘ഇന്റര്‍‌സ്റ്റേറ്റ് ആനുവല്‍ കോണ്‍ഫ്‌ളുവന്‍സ് 2026’-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പഞ്ചാബ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെ ജാമിഅ മദീനതുന്നൂറിന്റെ 17 ഇന്റഗ്രേറ്റഡ് കാമ്പസുകളുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.ഓപണിംഗ് സെഷന്‍ ഇന്റര്‍‌സ്റ്റേറ്റ് ഹെഡ് ജാഫര്‍ നൂറാനി ബാംഗ്ലൂരിന്റെ അധ്യക്ഷതയില്‍ മര്‍കസ് ഗാര്‍ഡന്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രോ-റെക്ടര്‍ ആസഫ് നൂറാനി കരിക്കുലം ഡെവലപ്‌മെന്റ് സെഷന് നേതൃത്വം നല്‍കി. ശിഹാബുദ്ദീന്‍ നൂറാനി പൂനെ, അലി ഷാ നൂറാനി തമിഴ്‌നാട്, മുഹമ്മദ് നൂറാനി ഇന്‍ഡോര്‍, ജലാല്‍ നൂറാനി, സ്വാദിഖ് നൂറാനി വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഇന്റര്‍‌സ്റ്റേറ്റ് അസിസ്റ്റന്റ് ഹെഡ് നുഅ്മാന്‍ നൂറാനി സ്വാഗതവും കോര്‍ഡിനേറ്റര്‍ മുഹമ്മദ് നൂറാനി നന്ദിയും പറഞ്ഞു.Content Highlights:Dr. Hakeem Azhari stated that educational initiatives must be strengthened across the country to uplift communities. He emphasized that accessible, high-quality education is the foundation for sustainable national development and social progress. Leaders and organizations need to actively collaborate to improve academic infrastructure nationwide.