കാർഷിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറുടെ നിയമനത്തിലെ മന്ത്രി ടി സിദ്ദിഖിന്റെയും യുഡിഎഫിന്റെയും മൗനത്തിൽ വിമർശനവുമായി മാധ്യമപ്രവർത്തകൻ കെജെ ജേക്കബ്. കേരള കാർഷിക സർവകലാശാലയിലടക്കം മിക്കവാറും സർവകലാശാലകളിലും വൈസ് ചാൻസലറുടെ താൽക്കാലിക ഒഴിവുവന്നാൽ പ്രൊ ചാൻസലർ ആയ മന്ത്രിയോട് ആലോചിച്ചു വേണം ഗവർണർ നിയമനം നടത്താനെന്ന് ജേക്കബ് പറയുന്നു. അതാണ് നിയമം. ശരിക്കുള്ള വൈസ് ചാൻസലറെ തെരഞ്ഞെടുക്കുമ്പോൾ ഈ നിയമമില്ലെന്നും അവിടെ സർക്കാരിനോ പ്രൊ ചാൻസലർക്കോ നിയമപരമായി നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കാർഷിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറായി നിയമിക്കാൻ പ്രൊ ചാൻസലർ ആയ കൃഷിമന്ത്രി ടി സിദ്ദിഖ് മൂന്നുപേരുടെ ഒരു ലിസ്റ്റ് ചാൻസലറായ ആർലേക്കർക്കു കൊടുത്തെന്നും അദ്ദേഹം അത് അവഗണിച്ച് അദ്ദേഹത്തിനു ഇഷ്ടമുള്ളയാളെ നിയമിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ, എന്താണ് താൻ നിയമപരമായി തന്ന ലിസ്റ്റിന് കുഴപ്പം എന്നും, പ്രൊ ചാൻസലറോട് കൂടിയാലോചിക്കണമെന്ന നിയമം പാലിച്ചോയെന്നും സിദ്ദിഖ് ഗവർണറോട് ചോദിക്കാൻ സിദ്ദിഖ് തയ്യാറാകില്ലെന്ന് അദ്ദേഹം വിമർശിച്ചു. മാത്രമല്ല ഗവർണർ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയത് കോടതിയിൽ ഇവർ ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.സർവകലാശാലകളിൽ സംഘികളെ കുത്തിക്കയറ്റുന്നത് മുഹമ്മദ് ആരിഫ് ഖാൻ തുടങ്ങിവച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.കെഎസ് യുവും എബിവിപിയുമൊക്കെ അതിന്റെ ഗുണഫലം നുണഞ്ഞപ്പോൾ അതിനെതിരെ നിൽക്കാൻ എസ്എഫ്ഐ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സംഘിവൽക്കരണം നിർബാധം തുടർന്നപ്പോഴാണ് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള കേരള സർവകലാശാല നിയമഭേദഗതി ബിൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്നത്. അന്നത് ഏകകണ്ഠമായി പാസാക്കേണ്ടിയിരുന്ന നിയമായിരുന്നെന്നും എന്നാൽ അതിനെ എതിർത്ത് വി ഡി സതീശന്റെ നേതൃത്വത്തിൽ അന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബിൽ നിയമസഭ പാസാക്കിയപ്പോൾ ഒപ്പിട്ടു നിയമമാക്കരുതെന്ന് സതീശൻ പരസ്യമായി ഗവർണറോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു.എൽഡിഎഫ് സർക്കാർ എന്തെങ്കിലും കാര്യം ചെയ്താലോ ചെയ്യാതിരുനിന്നാലോ സിപിഎം – ബിജെപി ഡീൽ ആരോപിച്ചിരുന്ന, അത് പ്രചരിപ്പിച്ചു വോട്ടുവാങ്ങി അധികാരത്തിലെത്തിയ ടീമുകൾ സംഘിവൽക്കരണം നിർത്താൻ നടപടിയെടുക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഈ ബിൽ നിയമമാക്കണമെന്നു ആവശ്യപ്പെടുമോ, അതിനായി കോടതിയിൽ പോകുമോയെന്നും അദ്ദേഹം ചോദിച്ചു. അത്തരം അൺഹെൽത്തി ഡിബേറ്റിനു അവർ മുതിരില്ലെന്നും അദ്ദേഹം പരിഹസിച്ചു.The post കാർഷിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലറുടെ നിയമനം; ടി സിദ്ദിഖിന്റെ മൗനത്തിൽ വിമർശനവുമായി കെജെ ജേക്കബ് appeared first on Kairali News | Kairali News Live.