72-ാമത് നെഹ്റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നത്തിനായി എൻട്രികൾ ക്ഷണിച്ചു

Wait 5 sec.

പുന്നമടക്കായലിലെ ഓളപ്പരപ്പുകളിൽ ആവേശത്തിരകള്‍ തീർക്കുന്ന നെഹ്റു ട്രോഫി വള്ളം കളിയുടെ 72-ാമത് പതിപ്പ് ആഗസ്റ്റ് 22ന് നടക്കും. ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ 8ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ അയക്കാം.എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’72-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.ALSO READ: കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ് പാർവ്വതി മിൽ സ്ഥലത്തോ?; എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ പ്രേമചന്ദ്രൻ എംപിയും ബിജെപിയും രംഗത്തുവന്നത് രാഷ്ട്രീയനാടകമെന്ന് തെളിഞ്ഞുഒരാൾക്ക് ഒരു എൻട്രിയാണ് നൽകാനാവുക. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം. കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും.വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349.The post 72-ാമത് നെഹ്റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നത്തിനായി എൻട്രികൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.