വിരമിച്ച ഇന്ത്യൻ ഇതിഹാസ താരം രവിചന്ദ്രൻ അശ്വിൻ വീണ്ടും കളത്തിലേക്ക്. ഉടൻ ആരംഭിക്കുന്ന യൂറോപ്യൻ ടി 20 പ്രീമിയർ ലീഗിൽ ഡബ്ലിൻ ഗാർഡിയൻസിന്റെ നായകനും മെന്ററുമായാണ് ഓഫ് സ്പിന്നർ തിരിച്ചുവരവ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ തന്നെ ടൂർണമെന്റ് നടത്തപ്പെടുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും മുൻ പരിശീലകനുമായ രാഹുൽ ദ്രാവിഡ് ആണ് ടീമിന്റെ ഉടമ. 2025 ഇൽ ഐപിഎല്ലിൽ നിന്നും വിരമിച്ച 39 കാരനായ അശ്വിൻ അടക്കം പല പ്രമുഖ താരങ്ങളെയും ഫ്രാൻഞ്ചൈസികളിൽ ഉടമകൾ എത്തിച്ചിട്ടുണ്ട്.Also Read: ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെ സി എഅയർലൻഡ്, സ്കോട്ട്ലൻഡ്, നെതർലാൻഡ്‌സ് ക്രിക്കറ്റ് ബോർഡുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഈ ലീഗിൽ മിച്ചൽ മാർഷ്, ടിം ഡേവിഡ്, മിച്ചൽ സാന്റ്നർ, ലിയാം ലിവിംഗ്സ്റ്റൺ, ഗ്ലെൻ മാക്സ്വെൽ, ഫാഫ് ഡു പ്ലെസിസ്, ഹെൻറിച്ച് ക്ലാസൻ എന്നിവരടക്കമുള്ള സൂപ്പർ താരങ്ങളും പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. ബോളിവുഡ് താരം അഭിഷേക് ബച്ചൻ പ്രമോട്ടറായ ലീഗിൽ ഡബ്ലിൻ ടീമിനെ കൂടാതെ ബെൽഫാസ്റ്റ്, എഡിൻബറോ, ഗ്ലാസ്‌ഗോ, റോട്ടർഡാം, ആംസ്റ്റർഡാം എന്നെ നഗരങ്ങളെ കേന്ദ്രീകരിച്ചും ടീമുകൾ ഉണ്ടാകും.The post രവിചന്ദ്രൻ അശ്വിൻ വീണ്ടും കളത്തിലേക്ക്; ഇത്തവണ ഡബ്ലിൻ ഗാർഡിയൻസിന്റെ നായകനായി appeared first on Kairali News | Kairali News Live.