ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന പേരിൽ സ്കൂൾ മൈതാനത്ത് കാർ റേസിംഗ്; തടയാനെത്തിയ പ്രൊബേഷൻ എസ്ഐക്ക് നേരെ ആക്രമണം

Wait 5 sec.

ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന പേരിൽ കാസർ​ഗോഡ് പള്ളിക്കര സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്. അപകടകരമായ റേസിംഗറിഞ്ഞ് സ്ഥലത്തെത്തിയ പ്രൊബേഷൻ എസ്‌ഐക്ക് നേരെ ആക്രമണം. ആറ് കാറുകൾ പോലീസ് പിടിച്ചെടുത്തു. സംഘത്തിലുൾപ്പെട്ടവരെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച വൈകുന്നേരം പള്ളിക്കര ഗവ. ഹൈസ്‌കൂൾ വിട്ട് വിദ്യാർഥികൾ മടങ്ങുന്ന സമയത്താണ് സ്‌കൂൾ മൈതാനത്ത് അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തിയത്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോട്ടോയുള്ള CR7 സ്റ്റിക്കറുകൾ പതിപ്പിച്ച കാറുകളാണ് ഉണ്ടായിരുന്നത്. അമിതവേഗത്തിലും അപകടകരമായ തരത്തിലും റേസിംഗ് പ്രകടനം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.സംഭവസ്ഥലത്തെത്തിയ ബേക്കൽ പൊലീസിലെ പ്രൊബേഷൻ എസ്‌ഐ പ്രിൻസ് ജോൺ റേസിംഗ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന ചിലർ ആക്രമിച്ചു.ALSO READ: ‘മണ്ണ് ഒലിച്ചുപോയി എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല’; ആലപ്പുഴ ദേശീയപാതയിൽ സുരക്ഷാ പരിശോധന വേണമെന്ന് ആർ നാസർആക്രമണത്തിൽ പരിക്കേറ്റ എസ്‌ഐയെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് റേസിംഗിന് ഉപയോഗിച്ച ആറ് കാറുകൾ പിടിച്ചെടുത്തു. റേസിംഗിൽ പങ്കെടുത്തവരെയും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെയും തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിനും പോലീസ് കേസെടുക്കും. സംഭവത്തിൻ്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ, മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ തുടങ്ങിയവ ശേഖരിച്ച് പൊലീസ് തുടർ നടപടികളെടുക്കും.The post ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണമെന്ന പേരിൽ സ്കൂൾ മൈതാനത്ത് കാർ റേസിംഗ്; തടയാനെത്തിയ പ്രൊബേഷൻ എസ്ഐക്ക് നേരെ ആക്രമണം appeared first on Kairali News | Kairali News Live.