തിരുവനന്തപുരം | സംസ്ഥാത്ത് വാഹന മോഡിഫിക്കേഷന്‍ നടത്തുന്നതിന് കേന്ദ്ര നിയമം ബാധകമാണെന്നും അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്നും ഗതാഗത മന്ത്രി സി പി ജോണ്‍ നിയമസഭയെ അറിയിച്ചു. മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്നും കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള സംവിധാനങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. സഭയില്‍ സജി ചെറിയാന്‍ എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജെന്‍സികള്‍ക്കും പൂക്കികള്‍ക്കും വാരിക്കോരി കൊടുത്ത വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തത് ആക്ഷേപിക്കുന്നതിന് തുല്യമല്ലേയെന്നും സര്‍ക്കാര്‍ മോഡിഫിക്കേഷന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നുമായിരുന്നു സജി ചെറിയാന്റെ ചോദ്യം. തുടര്‍ന്നാണ് അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് മന്ത്രി മറുപടി നല്‍കിയത്.പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് തിരുവനന്തപുരം | പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കുമെന്നും മന്ത്രി സി പി ജോണ്‍. കെ എസ് ആര്‍ ടി സിയുടെ നിയന്ത്രണത്തില്‍ മാത്രം ഡ്രൈവിംഗ് സ്‌കൂള്‍ വന്നതുകൊണ്ടുകാര്യമില്ല. കൂടുതല്‍ പേരെ ഡ്രൈവിംഗിലേക്ക് കൊണ്ടുവരും. വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് സ്‌കൂളുകളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കും. പാഠ്യപദ്ധതിയില്‍ ഡ്രൈവിംഗ് നിയമങ്ങള്‍ പഠിപ്പിക്കുന്നതാണ് ആലോചനയിലുള്ളത്. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് ലഭിക്കുന്ന രീതിയിലായിരിക്കും പരിശീലനമെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിയെ ഗൗരവമായി കാണുന്നുണ്ടെന്നും നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ‘സ്വകാര്യമേഖല എന്നതിലുപരി പൊതുഗതാഗതം കൈകാര്യം ചെയ്യുന്ന നിക്ഷേപകരുടെ മേഖലയായാണ് സ്വകാര്യ ബസ് മേഖലയെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ബജറ്റില്‍ ഒരിക്കലും ചെയ്യാത്തതുപോലെ നികുതി പകുതിയായി കുറച്ചത്. ഇതുവഴി വര്‍ഷത്തില്‍ 50,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക. എല്ലായിടത്തും ഒരുപോലെയല്ല പ്രതിസന്ധി. നെയ്യാറ്റിന്‍കരയിലും മലപ്പുറത്തും പ്രതിസന്ധിയില്ല. സ്വകാര്യ, കെ എസ് ആര്‍ ടി സി ബസുകള്‍ ഒരുമിച്ചോടുന്ന മേഖലകളില്‍ സ്ത്രീകള്‍ കൂടുതലായി കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്നുണ്ട്. ദിവസം 1,500 മുതല്‍ 2,000 വരെ യാത്രക്കാര്‍ കുറഞ്ഞതായാണ് സ്വകാര്യ ബസ് പ്രതിനിധികള്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.Content Highlights:Transport Minister K B Ganesh Kumar informed the state assembly that central laws on vehicle modification are strictly applicable. The government emphasizes compliance with safety standards specified in the Motor Vehicles Act. Unauthorized alterations will face legal action and strict penalties by enforcement agencies.