കോഴിക്കോട് എംഡിഎംഎ കേസ്; ഒരു സ്ത്രീ കൂടി പിടിയിൽ

Wait 5 sec.

കോഴിക്കോട് മുക്കത്ത് രണ്ടേമുക്കാൽ കിലോയിലധികം എം ഡി എം എ യുമായി പിടികൂടിയ സംഭവത്തിൽ ഒരു സ്ത്രീ കൂടി പിടിയിലായി. നീലേശ്വരം, മാങ്ങാപൊയിൽ സ്വദേശിനി ഖദീജയെ (40)യാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഏപ്രിൽ 2 ന് മുക്കം മുണ്ടുപാറ സ്വദേശി മുഹമ്മദ്‌ ഹനീഫയെ 517 ഗ്രാം എം ഡി എം എയുമായി മുക്കം, അഗസ്ത്യ മൂഴിയിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടുകയും തുടർന്ന് അന്ന് തന്നെ ഹനീഫയുടെ മുത്താലത്തുള്ള വാടക വീട്ടിൽ നിന്നും 2.306 കിലോഗ്രാം എം ഡി എം എ യും പിടികൂടിയിരുന്നു.ALSO READ: രണ്ടാം വിവാഹ വാർഷികത്തിന്റെ പിറ്റേന്ന് മരണം; വിഴിഞ്ഞത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽഹനീഫയുടെ മയക്കുമരുന്ന് പണമിടപാടുകൾ ഖദീജയുടെ അക്കൗണ്ട് മുഖേനയാണ് നടത്തിയിരുന്നതെന്ന്‌ പൊലീസ്‌ പറയുന്നു. തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹനീഫ വഡോദരയിൽ വച്ച് ട്രെയിനിൽനിന്ന്‌ ചാടി രക്ഷപ്പെട്ടിരുന്നു. പത്താം ദിവസമാണ് ഇയാൾ കർണാടകത്തിലെ കലബുർഗിൽ പൊലീസിന്റെ പിടിയിലായത്. കസ്റ്റഡിയിൽനിന്ന്‌ മുങ്ങിയ സമയത്ത് ഖദീജയായിരുന്നു ഇയാൾക്ക് ഒന്നര ലക്ഷത്തോളം രൂപ സഹായം ചെയ്തത്. ഇതുസംബന്ധിച്ച അന്വേഷണത്തിലാണ് കദീജയെ അറസ്റ്റ് ചെയ്തത്.The post കോഴിക്കോട് എംഡിഎംഎ കേസ്; ഒരു സ്ത്രീ കൂടി പിടിയിൽ appeared first on Kairali News | Kairali News Live.