ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തി; ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി മുങ്ങി യുവാവ്

Wait 5 sec.

ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തിയ യുവാവ് ബൈക്കുമായി കടന്നു കളഞ്ഞു. ആലുവയിൽ ആണ് സംഭവം. ആലുവയിലെ ഫോർവീൽ ഡ്രൈവ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ALSO READ: കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ് പാർവ്വതി മിൽ സ്ഥലത്തോ?; എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ പ്രേമചന്ദ്രൻ എംപിയും ബിജെപിയും രംഗത്തുവന്നത് രാഷ്ട്രീയനാടകമെന്ന് തെളിഞ്ഞുബൈക്ക് വാങ്ങാനെന്ന് പറഞ്ഞാണ് യുവാവ് ഷോറൂമിൽ എത്തിയത്. തുടർന്ന് യുവാവ് ടെസ്റ്റ് ഡ്രൈവ് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇയാൾ കടന്നു കളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.A man allegedly rode away with a motorcycle after requesting a test ride at a showroom in Aluva. CCTV footage of the incident has surfaced, and police have launched an investigation to trace the suspect.The post ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തി; ടെസ്റ്റ് ഡ്രൈവിനിടെ വാഹനവുമായി മുങ്ങി യുവാവ് appeared first on Kairali News | Kairali News Live.