നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് സി യു ഇ ടി (യു ജി)- 2026) ഫലം പ്രസിദ്ധീകരിച്ചതോടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ സജീവമായിരിക്കുകയാണ്. ഈ വർഷം 244ലധികം കേന്ദ്ര, സംസ്ഥാന, ഡീംഡ്, സ്വകാര്യ സർവകലാശാലകളും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സി യു ഇ ടി (യു ജി) സ്‌കോർ പ്രവേശനത്തിനായി പരിഗണിക്കുന്നുണ്ട്. എന്നാൽ പരീക്ഷ എഴുതി സ്‌കോർ കാർഡ് നേടിയതുകൊണ്ട് മാത്രം പ്രവേശനം ഉറപ്പാകില്ല. ഓരോ സർവകലാശാലയുടെയും അഡ്മിഷൻ പോർട്ടലിലൂടെ പ്രത്യേകം രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കുകയും തുടർന്ന് നടക്കുന്ന കൗൺസലിംഗ്, മുൻഗണനാ തിരഞ്ഞെടുപ്പ്, രേഖാ പരിശോധന തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. പ്രമുഖ കേന്ദ്ര സർവകലാശാലകളിലേക്കും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള പ്രധാന നടപടികളാണ് വിശദീകരിക്കുന്നത്.പ്രവേശന നടപടികൾ• യൂനിവേഴ്‌സിറ്റികളുടെ വ്യക്തിഗത രജിസ്‌ട്രേഷൻസി യു ഇ ടി അപേക്ഷ സമർപ്പിച്ച സമയത്ത് നിങ്ങൾ തിരഞ്ഞെടുത്ത സർവകലാശാലകളുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലുകൾ ഇപ്പോൾ പ്രത്യേകം സന്ദർശിക്കേണ്ടതുണ്ട്. ഓരോ യൂനിവേഴ്‌സിറ്റിയും തങ്ങളുടെ സ്വന്തം കൗൺസലിംഗ് പോർട്ടലുകൾ വഴി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്.• സ്‌കോർ കാർഡ് വിശകലനംനിങ്ങളുടെ സ്‌കോർ കാർഡിൽ നൽകിയിട്ടുള്ള ‘പെർസന്റൈൽ’, ‘നോർമലൈസ്ഡ് സ്‌കോർ’ എന്നിവ കൃത്യമായി പരിശോധിക്കുക. യൂനിവേഴ്‌സിറ്റികൾ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് ഈ നോർമലൈസ്ഡ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്.• കൗൺസലിംഗ് ഫീസ് അടയ്ക്കൽഭൂരിഭാഗം സർവകലാശാലകളും അഡ്മിഷൻ പോർട്ടൽ രജിസ്‌ട്രേഷന് ചെറിയൊരു തുക പ്രൊസസ്സിംഗ് ഫീസായി ഈടാക്കാറുണ്ട്. ഇത് ഓൺലൈനായി അടച്ച് പ്രിഫറൻസ് ഫോമുകൾ പൂരിപ്പിക്കണം.അപേക്ഷാ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണംപ്രവേശന പ്രക്രിയയിൽ സംഭവിക്കുന്ന ചെറിയൊരു അശ്രദ്ധയോ പിഴവോ കാരണം മികച്ച സ്‌കോർ ഉണ്ടായിട്ടും അർഹമായ സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യം വിദ്യാർഥികൾക്ക് ഉണ്ടാകാറുണ്ട്. അതിനാൽ അപേക്ഷ സമർപ്പിക്കുമ്പോൾ കടുത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.• സബ്ജക്ട് മാപ്പിംഗ്ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങൾ സബ്ജക്ട് മാപ്പിംഗ് പരിശോധനയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. വിദ്യാർഥി പ്ലസ് ടു തലത്തിൽ പഠിച്ച വിഷയങ്ങൾ തന്നെയായിരിക്കണം സി യു ഇ ടി പരീക്ഷയിലും എഴുതിയിരിക്കേണ്ടത്. നിങ്ങളുടെ പ്ലസ് ടു സർട്ടിഫിക്കറ്റിലെ വിഷയങ്ങളും സി യു ഇ ടി പരീക്ഷയെഴുതിയ വിഷയങ്ങളും തമ്മിൽ കൃത്യമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അപേക്ഷകൾ പൂർണമായും നിരസിക്കപ്പെടും.• കാറ്റഗറി സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റ്ഒ ബി സി- എൻ സി എൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഇ ഡബ്ല്യ എസ് എന്നീ സംവരണ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ കേന്ദ്ര സർക്കാറിന്റെ കൃത്യമായ ഫോർമാറ്റിൽ ഉള്ളതായിരിക്കണം.• ഒ ബി സി- എൻ സി എൽ സർട്ടിഫിക്കറ്റ്കേന്ദ്ര സർവകലാശാലകളിലും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പ്രവേശനത്തിന് കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കായുള്ള ഒ ബി സി- എൻ സി എൽ സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്. കേരളത്തിൽ സംസ്ഥാന ആവശ്യങ്ങൾക്കായി നൽകുന്ന സാധാരണ നോൺ- ക്രീമിലെയർ സർട്ടിഫിക്കറ്റ് കേന്ദ്ര സർവകലാശാലകളിൽ അംഗീകരിക്കാറില്ല.അതിനാൽ കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കായുള്ള നിലവിൽ സാധുതയുള്ളസർട്ടിഫിക്കറ്റ് അധികാരപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരിൽ നിന്ന് മുൻകൂട്ടി വാങ്ങി സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ അപ്്ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.Content Highlights:The National Testing Agency has declared the CUET UG 2026 results, initiating the admission process for over 244 universities. Candidates must register individually on institutional portals using their normalized scores to participate in counseling. Strict adherence to subject mapping and valid central category certificates is mandatory to secure seats.