🔹 756. "ഇട്ടിമാണി"Gnr :- Comedy DramaLang :- മലയാളംയാതൊരു പ്രതീക്ഷയും ഇല്ലാത്ത സിനിമയായിരുന്നു ഇട്ടിമാണി.കോമഡി ഡ്രാമ ജോണറിൽ എത്തിയ ഈ സിനിമയിൽ ഒരൊറ്റ നല്ല കോമഡി പോലും ഞാൻ കണ്ടിട്ടില്ല.പിന്നെ ഡ്രാമ.അത് ഡ്രാമയേക്കാൾ നന്നായി ചെയ്തു എന്ന് മാത്രം.-Yadu EZr[ https://www.facebook.com/yaduezr ]ആദ്യം സിനിമയിൽ ഇഷ്ടപെട്ട ഘടകങ്ങൾ പറയാം, മോഹൻലാൽ കെപിഎസി ലളിത കൂട്ടുകെട്ട് അതിമനോഹരം തന്നെയായിരുന്നു, ടീസർ കണ്ടപ്പോൾ വെറുപ്പിക്കും എന്ന് കരുതി, സിനിമ കണ്ടപ്പോൾ ശരിക്കും ഇവർ ഞെട്ടിച്ചു.സിനിമ പറയുന്ന വൺ-ലൈൻ സ്റ്റോറി, അതിലെ പ്രധാന വഴിത്തിരിവാകുന്ന ഇൻറർവെൽ ബ്ലോക്ക്.അക്ഷരാർത്ഥത്തിൽ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒന്നുതന്നെയായിരുന്നു അത്.ഒടിയന് ശേഷം വന്ന നീരാളി, ഡ്രാമ എന്നീ ചിത്രങ്ങൾ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു മോഹൻലാലിന്റെ മുഖത്ത് ഭാവങ്ങൾ വരുന്നില്ല എന്നത്,ഈ 3 കാര്യങ്ങൾ മാറ്റി നിർത്തിയാൽ തുടക്കം മുതൽ തീരുന്നവരെഒരേ ഫ്ലോയിൽ പോകുന്ന, പ്രത്യേകിച്ചൊന്നും തന്നെ ഓഫർ ചെയ്യാത്ത വിരസമായ സിനിമാനുഭവമാണ് ഇട്ടിമാണി.പ്രായമായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത ഹൈടെക് മക്കൾ, അവർക്കുള്ള ഗുണപാഠങ്ങളും തിരിച്ചറിവുകളും ക്ലാസ്സെടുത്തു കാണിക്കുകയാണ് ഇട്ടിമാണി. മുൻപ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രം നേടിയ വിജയം ഈ ചിത്രവും സ്വന്തമാക്കിയേക്കാം. കാരണം കുടുംബപ്രേക്ഷകർക്ക് ഒരുനേരത്തെ സീരിയൽ ഒഴിവാക്കി തിയേറ്ററിലെത്തി കണ്ടു തീർക്കാനുള്ള വകകളെല്ലാം ഈ ചിത്രത്തിലുണ്ട്.അനാവശ്യമായി വരുന്ന ഡബിൾ മീനിങ് കോമഡികൾ ചിത്രത്തിന്റെ കഥാഗതിക്ക് തീരെ യോജിക്കുന്നില്ല, കൂടാതെ മരണവീട്ടിലെ TVവെച്ചുള്ള കോമഡിയും, പള്ളിമണി രംഗവും, മുട്ട പൊതിഞ്ഞ കടലാസും, മിന്നുകെട്ട് സമയത്തെ സമ്മതമാണോ, സമ്മതമല്ല രംഗവുമെല്ലാം കാഴ്ചയെ ബാധിക്കും വിധം തന്നെ മുഴച്ചു നിൽക്കുന്നുണ്ട്.തൃശ്ശൂർ ഭാഷയിൽ മോഹൻലാൽ എങ്ങുമെത്താതാകുമ്പോൾ ക്ലൈമാക്സിലെ വികാരത്തോടെയുള്ള വലിയ ഡയലോഗ് മോഹൻലാലിന്റെ കയ്യിൽ ഭദ്രമായിരുന്നു. ലാൽ അല്ലാതെ മറ്റാരുചെയ്താലും വെറുപ്പിച്ചേക്കാവുന്ന കഥാപാത്രമാണ് ഇട്ടിമാണി. കൂടാതെ മോഹൻലാൽ - രാധിക, സിദ്ദിഖ്, KPAC ലളിത, അജു വർഗീസ് എന്നീ കോമ്പിനേഷനുകളും കാഴ്ചയിൽ ഇഷ്ടപ്പെടുത്താൻ സഹായിക്കുന്നുണ്ട്.ആകെത്തുകയിൽ ഈ സിനിമ ശരാശരി അനുഭവമാണ് എനിക്ക്.അതിനുള്ള കാരണം മുകളിൽ പറഞ്ഞ മൂന്നു പോസിറ്റീവുകളാണ്. ഒരു പക്ഷേ ഭൂരിഭാഗം പേർക്കും ഈ സിനിമ ഇഷ്ട്ടപ്പെടാൻ സാധ്യതയുണ്ട്.മോഹൻലാൽ എന്ന താരത്തിനെ കയ്യിൽ കിട്ടിയിട്ട്മുണ്ടുമടക്കി കുത്തിച്ച് അനാവശ്യ കയ്യാങ്കളിയിലേക്ക് സിനിമ പോയിട്ടില്ല എന്നത് ആശ്വാസമാണ്. രണ്ടു പുതുമുഖ സംവിധായകരുടെ തുടക്കം ഈ സീസണിലെ വലിയ വിജയം തന്നെയാകട്ടെ.#Average''My Rating : 2/5"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക. - @YaduEZrnext 》》 ഫൈനൽസ്