ജി.എൻ.എം., എ.എൻ.എം. കോഴ്സുകളിലേക്ക് അപേക്ഷ ജൂലൈ 3 മുതൽ

Wait 5 sec.

2026-27 അധ്യയന വർഷത്തെ ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി (GNM), ഓക്‌സിലറി നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (ANM) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരമാണ് പ്രവേശനം.അപേക്ഷകൾ ജൂലൈ 3 മുതൽ 23 വരെ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വെബ്‌സൈറ്റായ www.lbscentre.kerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. ജി.എൻ.എം., എ.എൻ.എം. എന്നീ രണ്ട് കോഴ്സുകൾക്കും ഒരൊറ്റ അപേക്ഷ മതി. അപേക്ഷ സമർപ്പിക്കുമ്പോൾ താൽപര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം.പൊതുവിഭാഗത്തിന് ജി.എൻ.എം. കോഴ്സിന് 400 രൂപയും, ജി.എൻ.എം.-എ.എൻ.എം. രണ്ടിനും ചേർന്ന് അപേക്ഷിക്കുമ്പോൾ 600 രൂപയും, എ.എൻ.എം. കോഴ്സിന് മാത്രം 300 രൂപയുമാണ് അപേക്ഷാഫീസ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് യഥാക്രമം 200 രൂപ, 300 രൂപ, 150 രൂപ എന്നിങ്ങനെയാണ് ഫീസ്. ഓൺലൈനായോ ഫെഡറൽ ബാങ്ക് ശാഖകൾ വഴിയോ ജൂലൈ 3 മുതൽ 23 വരെ ഫീസ് അടയ്ക്കാം.ജി.എൻ.എം. കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം. അർഹരായ അപേക്ഷകരുടെ അഭാവത്തിൽ മറ്റ് സ്ട്രീമുകളിൽ നിന്ന് ഹയർ സെക്കൻഡറി വിജയിച്ചവരെയും പരിഗണിക്കും.എ.എൻ.എം. കോഴ്സിന് ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. കൂടാതെ മലയാളം വായിക്കാനും എഴുതാനും അറിയണം. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 2560302, 2560303, 2560364.