ഫിഫ ലോകകപ്പ് 2026: ആഘോഷങ്ങൾക്കിടയിലും കല്ലുകടിയായി സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ

Wait 5 sec.

ഫിഫ ലോകകപ്പ് മനോഹരമായി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലും കല്ലുകടിയായി സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ. ഫിഫയുടെ ഡിജിറ്റൽ മോണിറ്ററിംഗ് ടീം ഇതുവരെ മാത്രം ഇത്തരം 89000 പോസ്റ്റുകളാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുമ്പോൾ മാത്രം തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോർട്ട്. ഫിഫയുടെ പ്രസ്താവനയനുസരിച്ചു 2022 ലെ ലോകകപ്പുമായി താരതമ്യം ചെയ്യുംമ്പോൾ വിദ്വേഷ പോസ്റ്റുകളുടെ എണ്ണത്തിൽ 13 മടങ്ങ് ആണ് വർധനവ് ഉണ്ടായത്.ഇത്തരം വിദ്വേഷ പോസ്റ്റുകളിൽ 11 ശതമാനവും വംശീയ അധിക്ഷേപങ്ങളാണ് എന്ന് ഫിഫയുടെ സോഷ്യൽ മീഡിയ പ്രൊട്ടക്ഷൻ സർവീസ് നടത്തിയ വിശകലനത്തിൽ വ്യക്തമായിട്ടുണ്ട്.ഇത് വരെ 60 ലക്ഷം പോസ്റ്റുകളും കമന്റുകളും വിശകലനം നടത്തിയതിൽ നിന്നാണ് ഇത് മനസ്സിലാക്കാൻ കഴിഞ്ഞത്. തുടർച്ചയായി വരുന്ന വിദ്വേഷ പോസ്റ്റുകൾ കണക്കിലെടുത്ത് ഏകദേശം 1000 അകൗണ്ടുകളെ ഫിഫ നിരീക്ഷണ പരിധിയിൽ കൊണ്ട് വന്നിട്ടുണ്ട്.Also Read:ദേ എന്റെ ഗോർഡ! കാണാതായ വളർത്തുനായ ലോകകപ്പ് വിജയം ‘ആഘോഷിക്കുന്നത്’ ലൈവിൽ കണ്ട് ഉടമസ്ഥഇവ കൂടാതെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ അക്കൗണ്ടുകളിൽ നിന്നും ഏകദേശം 181,000 വിദ്വേഷകരമായ പോസ്റ്റുകൾ കണ്ടെത്തി മറച്ചുവയ്ക്കുവാനും ഫിഫയുടെ സോഷ്യൽ മീഡിയ പ്രൊട്ടക്ഷൻ സർവീസിനു സാധിച്ചു. ആകെ, ഇരുപത് ലക്ഷത്തിലധികം കമന്റുകൾ ഗ്രൂപ്പ് ഘട്ടത്തിൽ മോഡറേറ്റ് ചെയ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.The post ഫിഫ ലോകകപ്പ് 2026: ആഘോഷങ്ങൾക്കിടയിലും കല്ലുകടിയായി സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ appeared first on Kairali News | Kairali News Live.