കോഴിക്കോട് | പാസ്സ്‌പോര്‍ട്ട് അപേക്ഷാഫീസ് കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.യാതൊരു മാനദണ്ഡവുമില്ലാതെ ഒറ്റയടിക്ക് വലിയ തോതില്‍ ഫീസ് വര്‍ധിപ്പിച്ചത് നീതീകരിക്കാവതല്ല. പാസ്സ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കേവല യാത്രാരേഖയായി മാറിയ പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ വന്‍ തുക ഫീസായി ഈടാക്കാനുള്ള തീരുമാനം. ഈ കൊള്ള അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല, സി പി സൈദലവി ചെങ്ങര, മജീദ് കക്കാട്, പി എം മുസ്തഫ കോഡൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍, എം കെ ഹാമിദ്, ജി അബൂബക്കര്‍ സംബന്ധിച്ചു.Content Highlights:The Kerala Muslim Jamaat has demanded the immediate withdrawal of the recent hike in passport application fees. Organization leaders stated that the sharp increase in fees will severely affect common citizens and expatriates aiming for employment abroad. They urged the central government to reconsider the decision to avoid placing an additional financial burden on the public.