വീര്യം കുറഞ്ഞ മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്: എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

Wait 5 sec.

ന്യൂഡല്‍ഹി| വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കുന്നതിനോട് മുസ്ലിം ലീഗ് പിന്തുണക്കുന്നില്ലെന്ന് മന്ത്രി കെ എം ഷാജി. ലീഗിന് ഇതില്‍ വിയോജിപ്പുകള്‍ ഉണ്ടെന്നും എന്നാല്‍ മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി പറഞ്ഞു.എല്ലാ വിഭാഗങ്ങളുടേയും വോട്ട് വാങ്ങിയാണ് യുഡിഎഫ് അധികാരത്തിലേറിയതെന്നും ഏതെങ്കിലും പ്രതിഷേധത്തിന്റെ പേരില്‍ പൊതുതീരുമാനം റദ്ദ് ചെയ്യാനാകില്ലെന്നും ഷാജി ഡല്‍ഹിയില്‍ പറഞ്ഞു.അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തെ കെ എം ഷാജി അനുകൂലിച്ചു. ഒരാളെ വെറുതെ സംഘിയാക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വര്‍ഗീയ വാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമര്‍ശം പോലും ശേഷാദ്രിനാഥനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.തന്റെ വീട്ടില്‍ രണ്ടുതവണ ഇഡി റെയ്ഡ് നടന്നിട്ടുണ്ട്. അനധികൃത നിര്‍മ്മാണതിനെതിരെ സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ നടത്തുംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Content Highlights:Minister K M Shaji stated that the Muslim League does not support lowering the tax on low-alcohol beverages but respects the collective cabinet decision. He also defended the appointment of N Seshadrinathan as the State Election Commissioner, questioning the criticism labelling him as a Sangh Parivar associate. Shaji added that his house was raided twice by the ED and announced a state-wide campaign against unauthorized constructions.