വർഗീയതയ്ക്കെതിരെ പോരാടി വർഗീയവാദികളുടെ കൊലക്കത്തിക്ക് ഇരയാകേണ്ടി വന്ന എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്ന് എട്ട് ആണ്ട്. രക്തസാക്ഷി സ്മരണ പുതുക്കി അഭിമന്യുവിന്റെ ജന്മസ്ഥലമായ ഇടുക്കി വട്ടവടയിലെ രക്തസാക്ഷി സ്‌തൂപത്തിൽ പുഷ്പാർച്ചനയും പൊതുയോഗവും നടക്കും. 2018 ജൂലൈ 2 നാണ് എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് കൊലയാളി സംഘം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്.പുഞ്ചിരിക്കുന്ന മുഖവുമായി ഇടുക്കിയിലെ വട്ടവടയെന്ന കാർഷിക ഗ്രാമത്തിൽനിന്നും എറണാകുളം മഹാരാജാസ് കോളേജിലെക്കെത്തിയ അഭിമന്യു എട്ട് വർഷങ്ങൾക്ക് ഇപ്പുറം ഇന്നും മഹാരാജാസിന് മായാത്ത ഓർമയാണ്. എല്ലാവരുടെയും പ്രിയങ്കരനായ സുഹൃത്തും പ്രിയപ്പെട്ടവനുമായിരുന്ന അഭിമന്യു വിളിച്ച മുദ്രവാക്യങ്ങളും പാടിയ കവിതകളും ഇന്നും കലാലയത്തിൽ അലയടിക്കുന്നു.Also read: ഇന്നും മഴയുണ്ട്, സൂക്ഷിക്കണേ… മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്മഹാരാജാസിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർഥിയായിരിക്കെ, എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണു കുത്തി കോലപ്പെടുത്തിയത്. മഹാരാജാസ് കോളേജിന്റെ ചുവരിൽ വർഗീയത തുലയട്ടെ എന്നെഴുതിയതിനെതുടർന്നാണ് എസ് ഡി പി ഐ -പോപ്പുലർ ഫ്രണ്ട് കൊലയാളി സംഘം അഭിമന്യുവിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയത്. വർഗ്ഗീയ വാദികളുടെ അക്രമത്തിൽ ഇല്ലാതായത് ഒരു ജീവൻ മാത്രമായിരുന്നില്ല ഒരു നാടിന്റെ പ്രതീക്ഷ കൂടെയായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച മഹാരാജാസിൽ എത്തിയ അഭിമന്യുവിന്റെ ക്യാംപസിൽ കൊണ്ടുവന്ന മൃതദേഹത്തിനു മുന്നിലേയ്ക്കു വീണ് അമ്മ ഭൂപതിയുടെ നിലവിളി എന്നും മനസ്സ് മരവിപ്പിക്കുന്ന ഒരോർമയാണ്.The post കണ്ണേ കരളേ… ഇന്ന് അഭിമന്യു രക്തസാക്ഷി ദിനം; രണസ്മരണകൾക്ക് എട്ട് ആണ്ട് appeared first on Kairali News | Kairali News Live.