ഇന്നും മഴയുണ്ട്, സൂക്ഷിക്കണേ… മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. വരുന്ന രണ്ടു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലയ്ക്കും മലയോര മേഖലക്കും പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൾ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ ഏഴു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.Also read: ഫിഫ ലോകകപ്പിൽ റെക്കോർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി തകർത്ത് ഫ്രാൻസും എംബപ്പേയുംബാക്കി ഏഴു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇന്നലേയും സംസ്ഥാനത്ത് മഴയുണ്ടായിരുന്നു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നലെ മഴകാരണം പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.The post ഇന്നും മഴയുണ്ട്, സൂക്ഷിക്കണേ… മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.