ദുരൂഹത ഉയർത്തി വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി കൈമാറ്റം

Wait 5 sec.

വിഴിഞ്ഞം തുറമുഖത്തിന്റെ 51% ഓഹരികളും കേരള സർക്കാരിന് ആണെന്നിരിക്കെ സംസ്ഥാന സർക്കാരിനെ അറിയിക്കാതെ അദാനി പോർട്ട് എംഎസ് സിക്ക് നടത്തിയ ഓഹരി കൈമാറ്റം ഗുരുതരമായ നിയമ ലംഘനമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ നൽകിയ മറുപടി.വിഴിഞ്ഞം തുറമുഖത്ത് നിർമ്മാണത്തിനായി കേരള സർക്കാർ മുടക്കിയത് 5595 കോടി രൂപയാണ്. എന്നാൽ അദാനിയുടെ ആകെ നിക്ഷേപം 2500 കോടി രൂപയും. 2500 കോടി രൂപയുടെ പകുതി ഷെയറുകളാണ് 13,000 കോടി രൂപയ്ക്ക് എംഎസ് സി കമ്പനിക്ക് സംസ്ഥാന സർക്കാർ അറിയാതെ കൈമാറിയത്.എത്ര വലിയ ലാഭമാണ് അദാനിക്ക് ഇതിലൂടെ ലഭിക്കുന്നത് എന്ന് വ്യക്തമാണ്. എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത് പത്രത്തിൽ വായിച്ചു മാത്രമാണ് താൻ ഈ കാര്യം അറിഞ്ഞത് എന്നാണ്. ഇതിനെ എത്രമാത്രം മുഖവിലക്കെടുക്കാൻ സാധിക്കും എന്നത് ഒരു ചോദ്യമാണ്. വി ഡി സതീശന്റെ മംഗലാപുരം യാത്രയും അദാനി ഗ്രൂപ്പുമായി നടത്തിയ ചർച്ചകളും സമുദ്ര മിഷൻ എന്ന പ്രഖ്യാപനവുമൊക്കെ ചേർത്തു വായിക്കുമ്പോൾ സംശയങ്ങൾ ഉയരുക സ്വാഭാവികമാണ്.Also Read: മംഗലാപുരം യാത്രയിൽ വിഴിഞ്ഞം പോർട്ടിൻ്റെ ഓഹരി കൈമാറ്റം അനൗദ്യോഗികമായി ചർച്ച ചെയ്തോ? മുഖ്യമന്ത്രി വ്യക്തമാക്കണം: ഡോ ടി എം തോമസ് ഐസക്മംഗലാപുരത്തേക്ക് പോകാനുള്ള സ്വകാര്യ ഫ്ലൈറ്റിന് പണം ആര് നൽകിയെന്ന ചോദ്യത്തിന് ഇതുവരെയും മറുപടി നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തി​ന്റെ 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ അദാനി ഗ്രൂപ്പ് വിൽക്കുകയാണെങ്കിൽ ഉടമസ്ഥത മാറും എന്നാണ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം പാടില്ല എന്ന് കരാറിൽ പറയുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് തന്നിഷ്ടപ്രകാരം എം എസ് സി ഗ്രൂപ്പിന് 13,000 കോടി രൂപയുടെ ഓഹരികൾ കൈമാറുന്നത്. സംസ്ഥാന സർക്കാരിൻറെ ഒത്താശയില്ലാതെ ഇത്തരത്തിലൊരു നീക്കത്തിന് അദാനി ഗ്രൂപ്പ് തയ്യാറാകുമോ എന്ന സംശയമാണ് പ്രതിപക്ഷം ഉയർത്തുന്നത്.The post ദുരൂഹത ഉയർത്തി വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി കൈമാറ്റം appeared first on Kairali News | Kairali News Live.