ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു

Wait 5 sec.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം നൽകി ​ഗവർണ‌ർ. നിയമന ഉത്തരവിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നേരത്തെ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ കനത്ത എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.ഈ എതിർപ്പുകൾ നിലനിൽക്കെ തന്നെയാണ് ഇപ്പോൾ എൻ ശേഷാദ്രിനാഥന്റെ നിയമനത്തിന് ​ഗവർണർ അംഗീകാരം നൽകിയിരിക്കുന്നത്. ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. വിഷയത്തില്‍ ഇടപെട്ട ഹൈക്കമാൻഡ് നിയമന ശുപാര്‍ശക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശം നൽകി. സംഘപരിവാര്‍ പശ്ചാത്തലമുള്ള ശേഷാദ്രിനാഥനെ ശുപാർശ ചെയ്തതാണ് വിവാദമായത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി രശക്തമാണ്.കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസാണ് എന്‍ ശേഷാദ്രിനാഥനെതിരെ ആദ്യം രംഗത്തെത്തിയത്. നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ എതിർപ്പുകൾ മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ​ഗവർണർ നിയമനത്തിന് അം​ഗീകാരം നൽകിയിരിക്കുകയാണ്.The post ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഗവർണർ ഒപ്പിട്ടു appeared first on Kairali News | Kairali News Live.