ഇടുക്കി| കാന്തല്ലൂരില്‍ നാല് വയസുകാരന് ക്രൂരമര്‍ദനം. ചെന്നൈയില്‍ നിന്നെത്തിയ സഞ്ചാരികളുടെ കൂട്ടത്തിലുണ്ടായ കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ സംഘത്തില്‍പ്പെട്ട യുവാക്കളാണ് കുട്ടിയെ മര്‍ദിച്ചത്. കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല.എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിലെ യുവതിയുടെ കുട്ടിയെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇവര്‍ കുട്ടിയെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി വലിച്ചെറിയുകയും ചവിട്ടുകയുമായിരുന്നു.മര്‍ദനം കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും കുട്ടിയെ യുവാക്കളെ മുറിയില്‍ പൂട്ടിയിടുകയും പോലീസിനെ വിവരമറിക്കുകയും ചെയ്തു. പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.Content Highlights:A four-year-old boy from a Chennai tourist group was brutally assaulted by two youths in Kanthalloor. The attackers dragged the child outside, threw him, and kicked him for unknown reasons. Local residents witnessed the cruelty, locked the youths in a room, and handed them over to the police.